ബെംഗളൂരു: രാജ്യത്തെ മികച്ച വിമാനത്താവളത്തിനുള്ള അംഗീകാരം ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചു. വിംഗ്സ് ഇന്ത്യയാണ് അവാര്‍ഡ് പട്ടിക പ്രഖ്യാപിച്ചത്. ബെംഗളൂരുവിനൊപ്പം ഡല്‍ഹി വിമാനത്താവളവും ഒന്നാം സ്ഥാനം പങ്കിട്ടു.
തിരക്ക് കൈകാര്യം ചെയ്യല്‍, നവീകരണം, സുസ്ഥിരത എന്നിവയിലും ഉള്ള മികവ് പരിഗണിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രതിവര്‍ഷം 25 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനാണ് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എയര്‍പോര്‍ട്ട് വിഭാഗത്തില്‍ 25 എംപിപിഎ ട്രാഫിക് അവാര്‍ഡ്കൊണ്ട് പ്രത്യേകമായി അംഗീകരിക്കപ്പെട്ടത്.
എന്‍ട്രി ഗേറ്റുകളുടെ എണ്ണം, ചെക്ക് -ഇന്‍ കൗണ്ടറുകള്‍, വിജ്ഞാനപ്രദമായ ഡിസ്പ്ലേ ബോര്‍ഡുകള്‍ എന്നിവയും ബെംഗളൂരു വിമാനത്താവളത്തിലുണ്ട്. 25 ദശലക്ഷം യാത്രക്കാരുടെ വാര്‍ഷിക ട്രാഫിക്കിനെ ഉള്‍ക്കൊള്ളുന്നതിനായി വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് ടെര്‍മിനല്‍ രണ്ടിലേക്ക് അടുത്തിടെ മാറ്റിയിരുന്നു.
കൂടാതെ, എമിഗ്രേഷന്‍ കൗണ്ടറുകളും വിപുലീകരിച്ചിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് അംഗീകാരം നല്‍കിയതെന്ന് വിംഗ്സ് ഇന്ത്യ വക്താക്കള്‍ അറിയിച്ചു.
ഈ ബഹുമതി ലോകോത്തര ഓപ്പറേറ്റര്‍മാരെയും വ്യോമയാന വ്യവസായത്തിന് ഗണ്യമായ സംഭാവന നല്കിയ വ്യക്തികളെയും ആദരിക്കുന്നു. ഹൈദരാബാദില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വ്യോമയാന മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ മുന്നേറ്റം
നടത്തി. ആഗോളതലത്തില്‍ അംഗീകൃത എയര്‍പോര്‍ട്ട് കാര്‍ബണ്‍ അക്രഡിറ്റേഷന് പ്രോഗ്രാമിന് കീഴില്‍ ലെവല്‍ 4+ ട്രാന്സിഷന് സ്റ്റാറ്റസ് കൈവരിച്ചുകൊണ്ട് എയര്‍പോര്‍ട്ട് അതിന്റെ പാരിസ്ഥിതിക പ്രതിബദ്ധതകളില്‍ സജീവമാണ്.
പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളില്‍ നെറ്റ് എനര്‍ജി-ന്യൂട്രല്‍ പദവി കൈവരിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കുക, ഉപഭോഗത്തേക്കാള്‍ കൂടുതല്‍ ജലം പുനരുല്പ്പാദിപ്പിക്കുക എന്നിവ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: