ഭാരതത്തിന്റെ സ്വാതന്ത്ര്യപ്പുലരി കാണാന്‍ ഭാഗ്യം ലഭിച്ചവരെപ്പോലെ ഭാഗ്യം ചെയ്തവരാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് സാക്ഷ്യംവഹിക്കാന്‍ കഴിയുന്ന ഇന്നത്തെ തലമുറയുമെന്ന് പ്രശസ്ത കവി കുമാര്‍ വിശ്വാസ്. അയോധ്യയിലെത്തി സരയൂപൂജ നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറാണ്ട് എത്രയോ തലമുറകള്‍ സ്വപ്നം കണ്ടതാണ് ജനാധിപത്യഭാരത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇതിന്റെ ആവേശം പറഞ്ഞറിയിക്കാനാകില്ല.
അയോധ്യയിലെത്തുന്നത് ഏതൊരു മനുഷ്യനും മോക്ഷദായകമാണ്. മനുവിന്റെ തലസ്ഥാനമാണിത്. ലോകത്തെവിടെയുമുള്ള ജനതയുടെ പൂര്‍വികസ്ഥാനമുണ്ട് മനുവിന്. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിന്റെയാകെ രാമനെയാണ് ഇവിടെ പ്രതിഷ്ഠിക്കുന്നത്.
ഇത്രയും കാലം ഇതിനായി കാത്തിരിക്കേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കുമാര്‍ വിശ്വാസ് പറഞ്ഞു. ജനാധിപത്യം വന്നതിന് ശേഷവും രാമക്ഷേത്രം രാഷ്ട്രീയതര്‍ക്കങ്ങള്‍ക്ക് വിഷയമായി. കാശി, അയോധ്യ, മഥുര തുടങ്ങിയ പുണ്യസ്ഥലങ്ങളിലെല്ലാം പൂര്‍ണമനസോടെയുള്ള നിര്‍മാണങ്ങളാണ് നടക്കേണ്ടത്. രാമക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിന് ഭഗവാന് നമ്മുടെ തലമുറയെ ആണ് തെരഞ്ഞെടുത്തത്. രണ്ട് ഇഷ്ടികയെങ്കിലും ഇതിനായി ചേര്‍ത്തുവയ്ക്കാന്‍ സാധിക്കുന്നതാണ് പുണ്യം, അദ്ദേഹം പറഞ്ഞു.
ഇത് ഭാഗ്യത്തിന്റെ മാത്രമല്ല, വിജയത്തിന്റെയും മുഹൂര്‍ത്തമാണ്. രാമനെ നദി കടക്കാന്‍ സഹായിച്ച ആ തോണിക്കാരന് ഗുഹന് എത്ര ഭാഗ്യവാനായിരുന്നു. അതുപോലെ, ഈ നിമിഷത്തിന് സാക്ഷികളായ നമ്മളും ഭാഗ്യവാന്മാരാണ്. പ്രാണപ്രതിഷ്ഠയോടെ അയോധ്യ മാറുകയാണ്. നേരത്തെ അയോധ്യ കാണുമ്പോള്‍ വേദന തോന്നിയിരുന്നു. ഭഗവാന് രാമന് ഒരു കൂരയ്ക്കുള്ളില്‍ ഇരുന്നപ്പോഴും ദര്‍ശനത്തിന് എത്തിയിരുന്നു. സുപ്രീംകോടതി വിധി വന്നതിന് ശേഷവും ഞാനിവിടെ എത്തി. ഇനിയും കഴിയുന്നത്ര കാലവും വന്നുകൊണ്ടിരിക്കും, വിശ്വാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: