അയോദ്ധ്യയെക്കുറിച്ച് ഞാന്‍ വളരെയധികം എഴുതിയിട്ടുണ്ട്. 1980 കളിലായിരുന്നു ഇത്. ഇതുവഴി ഹിന്ദുക്കള്‍ക്കുവേണ്ടി സംസാരിക്കുന്നയാള്‍ എന്ന പേരും എനിക്ക് ലഭിച്ചു. അക്കാലത്ത് രണ്ട് മാധ്യമങ്ങള്‍ മാത്രമാണ് അയോദ്ധ്യാ പ്രക്ഷോഭത്തെ അനുകൂലിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്. റിഡിഫ്.കോമും ആര്.കെ. കരഞ്ചിയയുടെ ബീറ്റ്സും.
അതിശക്തനായ ഹിന്ദുത്വവാദിയും വാള്ത്തലപോലത്തെ മനസ്സുമുള്ള സീതാറാം ഗോയലുമായി ഞാന്‍ പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. അയോദ്ധ്യയെക്കുറിച്ച് ഞന്‍ എഴുതിയ ചില ലേഖനങ്ങള്‍ ഗോയല്‍ കാണുകയുണ്ടായി. ഈ ലേഖനങ്ങള്‍ സമാഹരിച്ച് ‘ഇന്ത്യ എന്ന അത്ഭുതം’ എന്ന പേരില്‍ ഒരു പുസ്തമാക്കാന്‍ ഗോയല്‍ജി എന്നോട് ആവശ്യപ്പെട്ടു. വോയ്സ് ഓഫ് ഇന്ത്യ ആയിരുന്നു പ്രസാധകര്.
സീതാറാം ഗോയല്‍ തന്നെ പ്രസിദ്ധീകരിച്ച ‘നെഗേഷനിസം ഇന്‍ ഇന്ത്യ’ എന്ന പുസ്തകമെഴുതിയ കൊര്‍ണാഡ് എല്റ്റ്സും എന്നെ ഇതിന് പ്രേരിപ്പിച്ചു. ബാബറി മസ്ജിദിനെക്കുറിച്ച് എനിക്ക് ചില ഉള്‍ക്കാഴ്ച തന്നത് എല്‍റ്റ്സ് ആയിരുന്നു. ബ്രിട്ടീഷ് പുരാവസ്തു വകുപ്പ് മേധാവിയായിരുന്ന അലക്സാണ്ടര്‍ കണ്ണിഹാം 1862 ല്‍ നടത്തിയ കണ്ടെത്തലുകളും ഞാന്‍ വായിക്കുകയുണ്ടായി. ബാബറി മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടാതായാണ് കണ്ണിഹാം രേഖപ്പെടുത്തിയിരുന്നത്. ഇതിനുശേഷമാണ് അവിടെ നേരിട്ടുപോയി സത്യം എന്താണെന്ന് അറിയണമെന്ന് എനിക്ക് തോന്നിയത്.
അറിഞ്ഞതെന്താണോ അതിനൊപ്പമാണല്ലോ നല്ല പത്രപ്രവര്‍ത്തകര്‍ നില്‍ക്കേണ്ടത്. അയോദ്ധ്യകാശിയെപ്പോലെ ഹൈന്ദവമായ ഒരിടമാണെന്ന് ഞാന്‍ കണ്ടു. ചെറിയ ക്ഷേത്രങ്ങള്‍, ഇടുങ്ങിയ വീഥികള്‍, സരയൂ തീരത്തെ സ്നാനഘട്ടങ്ങള്‍, കാവിയുടുത്ത തീര്‍ത്ഥാടകര്‍. മുകളില്‍ കൃത്രിമമായ ഒരു മസ്ജിദ്. ഹിന്ദുക്കളെ മുഗള്‍ഭരണാധികാരികള്‍ അടിച്ചമര്ത്തിയിരുന്നതിന്റെ പ്രതീകമായിരുന്നു ഇത്. പിന്നീട് ഞാന്‍ ഫൈസാബാദിലേക്കു പോയി. ഒരു മുസ്ലിം നഗരം. വലിയൊരു പള്ളി അവിടെ കണ്ടു.
പിന്നീട് എനിക്ക് വളരെയധികം അടുപ്പുമുണ്ടായിരുന്ന ലാല്‍കൃഷ്ണ അദ്വാനിയും കര്‍സേവകരും അയോദ്ധ്യയിലെത്തിയപ്പോള്‍ ഞാന്‍ വീണ്ടും അവിടെ ചെന്നു. തര്‍ക്കമന്ദിരമായിരുന്ന ബാബറി മസ്ജിദ് തകര്‍ന്നുവീണ ദിവസമായിരുന്നു അത്. ഹൈന്ദവമായ ശക്തി തിരിച്ചുവരികയാണെന്ന് ഹിന്ദുവല്ലാത്ത, ഇന്ത്യക്കാരന് പോലുമില്ലാത്ത എനിക്ക് തോന്നി. ഇതിനെതുടര്‍ന്ന് ബിജെപി അധികാരത്തിലെത്തി. അവസാനം നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ നിരന്തരമായ വിജയങ്ങള്‍ നേടി.
അവസാനമിതാ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്നു. ഭാരതത്തില്‍ ധാര്‍മിക ഭരണം തിരിച്ചുവരുന്നതിന്റെ ചരിത്രപരമായ പ്രതീകമാണിത്.
(ഫ്രഞ്ചു മാധ്യമപ്രവര്‍ത്തകനും ചരിത്രഗവേഷകനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: