ലഖ്നൗ: ജനവരി 22ന് അയോധ്യാനഗരത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠയുടെ ഭാഗമായി രാജ്യത്തുടനീിളം 50,000 കോടിയുടെ ബിസിനസ് ഉണ്ടാകുമെന്നും അതില്‍ മുഖ്യപങ്കും അയോധ്യയിലാണ് നടക്കുകയെന്നും പഠനങ്ങള്‍. പ്രാണപ്രതിഷ്ഠ നടക്കാന്‍ മൂന്ന് ദിവസം ബാക്കിനില്‍ക്കെ അയോധ്യാനഗരത്തിന് അഭിമാനമായി അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ പൊതുഗതാഗതം വൈദ്യുതവാഹനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു.
ഇലക്ട്രിക് ഓട്ടോകളാണ് ഇവിടെ പ്രധാനമായും പൊതുജനത്തിന്റെ പോക്കുവരവിനായി ഓടുന്നത്. അത് ഓടിക്കുന്നതാകട്ടെ പകുതിയിലധികം സ്ത്രീകളുമാണ്. 50ഓളം വൈദ്യുത ബസുകളും പൊതുഗതാഗതത്തിനായി സേവനം നടത്തുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും എയര്‍പോര്‍ട്ടില്‍ നിന്നും അയോധ്യയിലേക്ക് 150 വൈദ്യുതബസുകള്‍ സര്‍വ്വീസ് നടത്തുന്നു.
അയോധ്യയില്‍ പ്രാര്ത്ഥിക്കാനെത്തുന്നവരെ സഹായിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യുവതിയായ ഓട്ടോ ഡ്രൈവര്‍ പറയുന്നു.സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് ആഗ്രഹിച്ചാണ് യുപി സര്‍ക്കാര്‍ ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്.
ഉത്തര്‍പ്രദേശിലെ പുറം രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കളെല്ലാം പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാനായി അയോധ്യയില്‍ നേരത്തെ എത്തിയിട്ടുണ്ട്. ഒരു സ്വപ്നസാക്ഷാല്ക്കാരമാണിതെന്ന് യുവാക്കള്‍ പറയുന്നു.
പ്രാണപ്രതിഷ്ഠ നടന്നു കഴിഞ്ഞാല്‍ ഒരു ലക്ഷം തീര്‍ത്ഥാടകരെങ്കിലും വരുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: