Categories: Social Trend

‘ഞാന്‍ മനസില്‍ കണ്ട അതേ രൂപം’ അയോധ്യയിലെ രാംലല്ല വിഗ്രഹത്തെ പുകഴ്‌ത്തി നടി കങ്കണ

Published by

ലോകം അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ ദിനം ആവേശപൂര്‍വ്വം സോഷ്യല്‍ മീഡിയയിലും കൊണ്ടാടുകയാണ്. നിരവധി പ്രമുഖരാണ് അയോദ്ധ്യ സന്ദര്‍ശിക്കുകയും വീഡിയോകളും റീല്‍സുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

അതിനിടയില്‍ വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ബോളിവുഡ് താരം കങ്കണ റണാവത്തും. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം രാംലല്ല വിഗ്രഹത്തെ കുറിച്ചെഴുതിയത്.

‘ചെറുപ്പത്തില്‍ ശ്രീരാമന്‍ എങ്ങനെയായിരിക്കും എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്..ഞാന്‍ മനസില്‍ കണ്ട അതേ രൂപം ഈ വിഗ്രഹത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടു, അരുണ്‍ യോഗിരാജ് ജി അങ്ങ് എത്ര ധന്യന്‍ ആണ്’ കങ്കണ കുറിച്ചു.

പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് കങ്കണയ്‌ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചത്. കര്‍ണാടകയിലെ പ്രശസ്ത ശില്‍പിയായ അരുണ്‍ യോഗിരാജാണ് 51 അടി ഉയരവും 1.5 ടണ്‍ ഭാരവുമുള്ള രാംലല്ലയുടെ വിഗ്രഹം നിര്‍മ്മിച്ചത്. സ്വര്‍ണ അമ്പും വില്ലുമേന്തി നില്‍ക്കുന്ന ഭഗവാന്‍ രാമന്റെ ബാലരൂപമാണ് കൃഷ്ണശിലയില്‍ കൊത്തിയെടുത്തിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts