സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നടന്നത്. കല്ല്യാണ ദിവസത്തിന് മുന്നേതന്നെ സുരേഷ്‌ഗോപിയുടെ കുടുംബത്തിന് നേരെ ഇടത് സൈബര്‍ ഇടങ്ങളില്‍ നിന്ന് നിരന്തര ആക്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് നിലവില്‍ തുടരുകയാണ്. എല്ലാത്തിനും സഹിക്കെട്ട് സുരേഷ്‌ഗോപി തന്നെ ഫേസ്ബുക്കില്‍ പ്രതികരിക്കുകയാണ്.
‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തില്‍, ചിലകാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണ്. ജിഎസ്ടിയും ബില്ലുമെല്ലാം കൃത്യമായി അടച്ചിട്ടുള്ളതാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡിസൈര്‍മാരാണ് ചെയ്തത്.ഒരു ആഭരണം ഭീമയില്‍ നിന്ന് വാങ്ങിയതും. ദയവായി ഇത് ചെയ്യുന്നത് നിര്‍ത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും ബാധ്യസ്ഥനാണ്.’ സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
In the light of baseless malicious information spreading in social media, I would like to clarify that the ornaments…
Posted by Suressh Gopi on Saturday, January 20, 2024
സുരേഷ്‌ഗോപി തൃശ്ശൂരില്‍ തരംഗമായി മാറിയതോടെ ഇടതുസൈബര്‍ സഖാക്കള്‍ക്ക് എന്ത് ചെയ്യണമെന്നറിയാതെയായിരിക്കുകയാണ്. സുരേഷ്‌ഗോപിയെ ഇടതു സര്‍ക്കാര്‍ വേടയാടല്‍ തുടരുമ്പോഴാണ് സൈബറിടങ്ങളില്‍ സഖാക്കളുടെ നിരന്തമായുള്ള വ്യക്തിഹത്യ.
ഇലക്ഷന്‍ അടുക്കുംതോറും സൈബറിടങ്ങളില്‍ സുരേഷ്‌ഗോപിക്കെതിരെ ആക്രമണം ഇനിയും ശക്തമാകാനാണ് സാധ്യത. സുരേഷ്‌ഗോപി പേടി കാരണം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നേതന്നെ ഇടത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ രംഗത്തിറങ്ങി പ്രചരണം തുടങ്ങിയിട്ടുണ്ട്. എല്ലാ തലങ്ങളിലും സുരേഷ്‌ഗോപി തരംഗം അലയടിക്കുകയാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച് മുന്നോട് വരികയും ചെയ്ത സുരേഷ്‌ഗോപി ക്രിസ്ത്യന്‍സഭാ നേതൃത്വവുമായും നല്ലബന്ധം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. സുരേഷ്‌ഗോപിക്കുള്ള ഈ അടുപ്പവും അവര്‍ ഭയപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചില്ലെങ്കില്‍പ്പോലും സുരേഷ് ഗോപി ജനമനസില്‍ ഇടം നേടുന്നുവെന്ന ഭയമാണ് ‘സ്ഥാനാര്‍ത്ഥി’കളുടെ സൈബര്‍ ആക്രമങ്ങള്‍ക്ക് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: