അയോധ്യ : പ്രാണപ്രതിഷഠാ ചടങ്ങിന് രണ്ട് നാൾ മാത്രം ശേഷിക്കെ രാമക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന വിശിഷ്ട വസ്തുവകകളുടെ എണ്ണം കൂടി വരികയാണ്. ഇപ്പോൾ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയതും ആഢംബരം നിറഞ്ഞതുമായ രാമയണം സമർപ്പിച്ചിരിക്കുകയാണ് പുസ്തക പ്രസാധകനും വിത്പനക്കാരുമായ മനോജ് സതി.
ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ വിലയുള്ള രാമായണത്തിന്റെ പ്രത്യേക പതിപ്പാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. അതി മനോഹരമായ ചിത്രപ്പണികളിലൂടെയാണ് ഓരോ അധ്യായവും ഈ പതിപ്പിൽ കാണാൻ സാധിക്കുന്നത്. രാമക്ഷേത്രത്തിന്റെ മാതൃകയിൽ മൂന്ന് നിലകളുള്ള രീതിയിലാണ് ഈ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആസിഡ് ഉപയോഗിക്കാതെ തയ്യാറാക്കി ഫ്രാൻസിൽ നിന്നും കൊണ്ടുവന്ന പേപ്പറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ജപ്പാനിൽ നിന്നുള്ള മഷിയാണ് ഇതിൽ കഥകൾ രചിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
ഇതിനു പുറമെ ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന തടി കുങ്കുമത്തിന്റെയും അമേരിക്കൻ വാൾനട്ട് മരത്തിന്റെയുമാണ്. 45 കിലയോളം ഭാരം വരുന്ന ഈ ഗ്രന്ഥത്തിന് കുറഞ്ഞത് 400 വർഷമെങ്കിലും ആയുസുണ്ടെന്ന് മനോജ് പറഞ്ഞു. വരും തലമുറകൾക്ക് ഈ പതിപ്പ് ഒരു അദ്ഭുതവും ഒപ്പം രാമായണത്തെ കൂടുതൽ മനസിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: