ന്യൂദൽഹി: പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ഒന്നര വയസുകാരിക്ക് ഗുരുതര പരിക്ക്. വടക്കൻ ദൽഹിയിലെ ബുരാരി പ്രദേശത്താണ് ദാരുണമായ ഈ സംഭവം നടന്നത്. നായയുടെ കടിയിൽ കുഞ്ഞിന് നാല് ഒടിവുകളും നിരവധി മുറിവുകളും ഉണ്ടായിട്ടുണ്ട്. ജനുവരി 2 ന് സംഭവിച്ച ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇതിന്റെ ഭീകരത പുറത്തായത്.
മുത്തഛനോടൊപ്പം വീടിനു സമീപം നടന്നു പോകുകയായിരുന്ന കുഞ്ഞിനെ നായ കുരച്ചു കൊണ്ട് കടന്നാക്രമിക്കുകയായിരുന്നു. തന്റെ കൊച്ചുമകളുടെ വലതുകാലിൽ കടിച്ച നായ മകളെ എടുത്ത്കുടയുകയായിരുന്നു. ആഴത്തിലുള്ള കടിയിൽ കുഞ്ഞിന്റെ കാലിൽ മൂന്ന് പൊട്ടലുകൾ സംഭവിച്ചു. തുടർന്ന് ഏഴോളം പേർ ചേർന്നാണ് നായയിൽ നിന്ന് കുഞ്ഞിനെ മോചിപ്പിച്ചതെന്ന് മുത്തഛൻ പറഞ്ഞു. നായയുടെ ഉടമസ്ഥൻ വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഈ ആക്രമണം ഉണ്ടായതെന്ന് മുത്തഛൻ ആരോപിച്ചു.
ഇതിനു പുറമെ മൂന്ന് തവണ ഇത് സംബന്ധിച്ച് പോലീസിൽ പരാതിപ്പെട്ടിട്ടും നായയുടെ ഉടമസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തില്ലെന്നും കുഞ്ഞിന്റെ വീട്ടുകാർ കുറ്റപ്പെടുത്തി. എന്നാൽ ആരോപണങ്ങൾ വേണ്ട രീതിയിൽ പരിശോധിക്കുകയാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
അതേ സമയം ഏറെ ആക്രമകാരിയായ പിറ്റ്ബുൾ പോലുള്ള നായകളെ വീടുകളിൽ വളർത്തുന്നതിന് രാജ്യത്ത് വിലക്ക് വേണമെന്ന സാഹചര്യത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. പിറ്റ്ബുള്‍, റോട്ട്‌വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, ടെറിയേഴ്‌സ് തുടങ്ങിയ ‘അപകടകാരികളായ’ നായ ഇനങ്ങളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ദല്‍ഹി ഹൈക്കോടതി ഡിസംബറിൽ നിര്‍ദേശം നൽകിയിരുന്നു. ഇവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കണമെന്ന ആവശ്യത്തിലും തീരുമാനം വേണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: