ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളം എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 26 വരെ രാവിലെ 10.20നും ഉച്ചയ്‌ക്ക് 12.45നും ഇടയില്‍ വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനുമാണ് നിയന്ത്രണം. അതേസമയം, വ്യോമസേനയുടേയും ബിഎസ്എഫിന്റെയും ഹെലികോപ്റ്ററുകള്‍ക്കും ഗവര്‍ണര്‍മാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ക്കും നിയന്ത്രണം ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആണ്. കൂടാതെ ചരിത്രത്തിലാദ്യമായി ബിഎസ്എഫിലെ വനിതകള്‍ മാത്രം അണിനിരക്കുന്ന മാര്‍ച്ച് റിപ്പബ്ലിക് ദിന പരേഡില്‍ ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. അസിസ്റ്റന്റ് കമാന്‍ഡറും രണ്ട് ഉപ ഉദ്യോഗസ്ഥരുമാണ് മാര്‍ച്ച് നയിക്കുക. മാര്‍ച്ചില്‍ 144 വനിതകള്‍ അണിനിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: