കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ മതനിന്ദ ആരോപിച്ച് കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് 27 വരെ എന്‍ഐഎ കസ്റ്റഡിയില്‍. വിശദമായ ചോദ്യം ചെയ്യലിനാണ് എന്‍ഐഎ സവാദിനെ 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
2010 ജൂലൈ 4 ന് കൃത്യം നടത്തിയ ശേഷം സവാദ് ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങള്‍, ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍, പിഎഫ്ഐ ശക്തികേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച സഹായങ്ങള്‍, ആയുധം ഒളിപ്പിച്ച സ്ഥലം എന്നിവ കണ്ടെത്താന്‍ വിശദമായി ചോദ്യം ചെയ്യണം. പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കും. കൃത്യത്തിന് ഉപയോഗിച്ച മഴുവുമായായിരുന്നു ഇയാള്‍ ഒളിവില്‍ പോയത്. അയല്‍ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നോയെന്നും വിദേശത്തേക്ക് കടന്നിരുന്നോയെന്നും അന്വേഷിക്കണം.
ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ തുടരന്വേഷണത്തിലും നിര്‍ണായകമാണ്. വെട്ടാന്‍ ഉപയോഗിച്ച മഴു കണ്ടെത്തുക പ്രധാനമാണ്. കൃത്യം നടന്ന് പതിമൂന്നര വര്‍ഷത്തിന് ശേഷമാണ് സവാദ് പിടിയിലായത്. വ്യാഴാഴ്ച എറണാകുളം സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ സവാദിനെ പ്രൊഫ. ടി. ജെ. ജോസഫ് തിരിച്ചറിഞ്ഞിരുന്നു. മകന് മിഥുന്, ടി. ജെ. ജോസഫിന്റെ സഹോദരി സിസ്റ്റര്‍ മാരി സ്റ്റെല്ല എന്നിവരെയും തിരിച്ചറിയല്‍ പരേഡിന് എത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: