സ്വിറ്റ്സര്‍ലന്റിന്റെ വടക്ക് കിഴക്കുള്ള സാന്‍ഡിസ് പര്‍വ്വതത്തിലാണ് ആ പരീക്ഷണം നടന്നത്. മനുഷ്യചരിത്രത്തില്‍ ആദ്യമായി ഇടിമിന്നലിനെ വഴിതിരിച്ചുവിട്ട മഹാപരീക്ഷണം. ശക്തമായ ലേസര്‍ കിരണത്തിന്റെ സഹായത്തോടെയാണ് മിന്നലിന്റെ വഴിമാറ്റുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി നടന്നുവന്ന ഒരു പരീക്ഷണത്തിന്റെ വിജയം.
സാന്‍ഡിസ് മലമുകളിലെ കമ്യൂണിക്കേഷന്‍ ഗോപുരമായിരുന്നു പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഓരോ വര്‍ഷവും ചുരുങ്ങിയത് നൂറ് വട്ടമെങ്കിലും ഇടിവെട്ട് ഏല്ക്കുന്നതാണ് ഈ ടെലികമ്യൂണിക്കേഷന്‍ ഗോപുരം. അതുതന്നെയാണ് ഈ ടവര്‍ പരീക്ഷണത്തിനായി ശാസ്ത്രജ്ഞര്‍ തെരഞ്ഞെടുത്തതും. ലൈറ്റനിങ് റോഡ് എന്നുവിളിക്കുന്ന പരമ്പരാഗത മിന്നല്‍ ചാലകത്തിന്റെ സ്ഥാനത്ത് അത്യാധുനിക ലേസര്‍ ഉത്സര്‍ജനമാണ് സജ്ജീകരിച്ചത്. സെക്കണ്ടില് 1000 എന്ന ആവൃതിയില്‍ പ്രകാശ സ്പന്ദനങ്ങള്‍ ആകാശത്തേക്ക് പുറപ്പെടുവിക്കുന്ന ലേസര്‍. ആഞ്ഞുവീശിയ ഇടിമിന്നലിനെ ലേസര്‍ കിരണം ഉപയോഗിച്ച് വലിച്ചിഴച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു. ടെലികമ്യൂണിക്കേഷന്‍ ടവറില്‍നിന്നും 50 മീറ്റര്‍ അകലേക്കാണ് ലേസര്‍, മിന്നലിനെ തട്ടിയകറ്റിയത്.
വാതില്‍ പുറത്ത് നടത്തിയ ഈ പരീക്ഷണഫലം ഏറെ ശ്രേഷ്ഠമാണെന്ന് ഗ്ലാസ്ഗോ സര്‍വകലാശാലയിലെ ഊര്‍ജതന്ത്ര വിദഗ്ധനായ ‘മാറ്റിസ് ക്ലെറിസി’ അടക്കം നിരവധി പേര് വിലയിരുത്തി. പതിനെട്ടാം നൂറ്റാണ്ടില്‍ ബഞ്ചമിന് ഫ്രാങ്കഌന്‍ രൂപപ്പെടുത്തിയ മിന്നല്‍ ചാലകത്തിന്റെ സ്ഥാനത്തുനിന്നും മിന്നലിനെ വലിച്ചു മാറ്റാന്‍ ഏറേ കരുത്തുറ്റ ഒരു ചാലകം കലോകത്തിനു ലഭിച്ചതായി അവര്‍ വിശേഷിപ്പിച്ചു. ഈ വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാവുന്നതോടെ തന്ത്രപ്രധാന കേന്ദ്രങ്ങളായ വിമാനത്താവളം, റോക്കറ്റ് വിക്ഷേപണ കേന്ദ്രം, കപ്പല്‍ശാലകള്‍, സുരക്ഷാ ലബോറട്ടറികള്‍ തുടങ്ങിയവയെ മിന്നലില്‍ നിന്നും രക്ഷിക്കാനാവുമെന്ന് അവര്‍ പറയുന്നു.
പക്ഷേ ഇക്കാര്യം വിചാരിക്കുന്നത്ര എളുപ്പമല്ലെന്ന് കരുതുന്നവരുമുണ്ട്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ഇടിമിന്നലിനെ കേവലം 50 മീറ്റര്‍ വലിച്ചു നീക്കിയതിനെ വലിയ നേട്ടമായി കാണാനാവില്ലെന്ന് അവര്‍ വാദിക്കുന്നു. പരമ്പരാഗത മിന്നല്‍ ചാലകത്തിന് വലിയ തുക ചെലവ് വരും. അതുകൊണ്ടാവാം, ഈ സാങ്കേതികവിദ്യ അടുത്ത പത്ത് വര്‍ഷത്തേക്കെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്താനാവുമെന്ന് കരുതുന്നില്ലെന്ന് മിന്നില്‍ ഗവേഷണ സംഘത്തിലെ പ്രമുഖ ശാസ്ത്രജ്ഞനായ ഒറീലിയന്‍ ഹൊവാര്‍ഡ് പറഞ്ഞത്. എങ്കിലും ലേബര്‍ ചാലകം മനുഷ്യരാശിക്ക് വലിയ നേട്ടങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ഗവേഷണ ഫലം റിപ്പോര്‍ട്ട് ചെയ്ത ‘നേച്ചര്‍ ഫോട്ടോണിക്സ്’ ജേര്‍ണല്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: