തിരുവനന്തപുരം: എക്സാലോജിക്കിന്റെ പേരില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കുറ്റപ്പെടുത്തി.പുറത്ത് വരുന്നത് വസ്തുതകളുള്ള റിപ്പോര്‍ട്ടുകളല്ല.
പുകമറ സൃഷ്ടിച്ച് മുഖ്യമന്ത്രിയിലേക്കുള്ള വഴി ഇതാ എന്ന് പ്രഖ്യാപിക്കലാണ് നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലും നടന്നത് സമാനമായ സംഭവമാണ്. കോണ്‍ഗ്രസ് നേതാക്കളും പൈസ വാങ്ങി.
ഏതെങ്കിലും പ്രശ്നത്തിന്റെയോ പദപ്രയോഗത്തിന്റെയോ പേരില്‍ എംടി ഉള്‍പ്പെടെ ആരേയും തള്ളി പറയേണ്ട കാര്യം ഇല്ല. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു.ചിത്രയും ശോഭനയും എല്ലാം നാടിന്റെ സ്വത്ത് ആണ്. അവരെ ഏതെങ്കിലും കള്ളിയില്‍ ആക്കേണ്ട കാര്യം ഇല്ല.
കേരളത്തെ കേന്ദ്രം വെല്ലുവിളിക്കുകയാണെന്നും എം വി ഗോവിന്ദന് ആരോപിച്ചു.കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തില്‍നിന്നും പ്രതിപക്ഷം വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: