ന്യൂദല്‍ഹി: ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) 2023ല്‍ നടത്തിയ 900 ഓപ്പറേഷനുകളിലായി 6,000 പേരുടെ ജീവന് രക്ഷിച്ചതായി എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ ഓപ്പറേഷനുകളില്‍ 51,000 പേരെയും 3,000 മൃഗങ്ങളെയും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയതായി എന്‍ഡിആര്‍എഫിന്റെ 19ാമത് റൈസിംഗ് ഡേ പരിപാടിയില്‍ സംസാരിച്ച കാര്‍വാള്‍ പറഞ്ഞു.
എന്‍ഡിആര്‍എഫിന്റെ തലവന്‍ ഉപകരണങ്ങളുടെ അംഗീകാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. 2006 ലാണ് അവസാനത്തെ അംഗീകാരം തയ്യാറാക്കിയതെന്നും അതിനുശേഷം ഒരു അവലോകനവും നടത്തിയിട്ടില്ലെന്നും പരാമര്‍ശിച്ചു. കഴിഞ്ഞ 17 വര്‍ഷമായി ഈ ഉപകരണത്തിന്റെ അനുഭവവും ഉപയോഗവും പ്രയോജനപ്പെടുത്തി, എല്ലാത്തരം ഉപകരണങ്ങള്‍ക്കും സമഗ്രമായ പുതിയ അംഗീകാരം പൂര്‍ത്തിയായതായി കാര്‍വാള്‍ പറഞ്ഞു.
കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍ (സിബിആര്‍എന്‍) ദുരന്തങ്ങളെ നേരിടാന്‍, ഞങ്ങള്‍ ഇപ്പോള്‍ പ്രത്യേക വാഹനങ്ങളുമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് എന്‍ഡിആര്‍എഫ് മേധാവി പറഞ്ഞു. ജി20യില്‍ ഞങ്ങള്‍ക്ക് സിബിആര്‍എന്‍ ഭീഷണി ഉണ്ടായിരുന്നു. അതിനാലാണ് ഈ പ്രത്യേക വാഹനം ഉണ്ടാക്കിയത്. ഏകദേശം 15 കോടി രൂപയാണ് ഇത്തരത്തിലുള്ള ഒരു വാഹനത്തിന്റെ വില. ആഭ്യന്തര മന്ത്രാലയം ഞങ്ങള്‍ക്ക് 60 കോടി രൂപ നല്കി, അതില്‍ ഞങ്ങള്‍ നാല് വാഹനങ്ങള്‍ നിര്‍മ്മിച്ചു. രാസപരമോ റേഡിയോളജിക്കലോ ജൈവികമോ ആയ എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ നമ്മുടെ വാഹനം സജ്ജമാണെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: