Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്നു രാജ്യത്തുടനീളം ശിലകളുമായി നടന്നത് 25,000 ത്തോളം യാത്രകള്‍; അറിയാം രഥയാത്രകളുടെ പിതാവിനെ

40 രാജ്യങ്ങളില്‍ നിന്ന് പൂജിച്ച കല്ലുകള്‍ അയോദ്ധ്യയിലെത്തി. ശിലാപൂജയ്‌ക്ക് തുടക്കം കുറിച്ചത് ബദരീനാഥിലായിരുന്നു.

Janmabhumi Online by Janmabhumi Online
Jan 19, 2024, 02:00 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അയോദ്ധ്യാപ്രക്ഷോഭത്തെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിലേക്ക് ഒഴുക്കിവിട്ട ഏറ്റവും കരുത്തുറ്റ പരീക്ഷണമായിരുന്നു രാജ്യത്തുടനീളം നടന്ന ശിലായാത്രകള്‍. മൂന്ന് ലക്ഷത്തോളം രാമശിലകളാണ് അന്ന് ഓരോ ഗ്രാമത്തിലും പൂജിച്ചത്. ഗ്രാമങ്ങളില്‍ നിന്ന് ജില്ലാ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് അയോദ്ധ്യയിലേക്കും ശിലായാത്രകള്‍ പുറപ്പെട്ടു. ശിലകളുമായി 25,000 ത്തോളം യാത്രകള്‍. ആറ് കോടി ജനങ്ങള്‍ രാമശിലാപൂജയില്‍ പങ്കാളികളായി. 40 രാജ്യങ്ങളില്‍ നിന്ന് പൂജിച്ച കല്ലുകള്‍ അയോദ്ധ്യയിലെത്തി. ശിലാപൂജയ്‌ക്ക് തുടക്കം കുറിച്ചത് ബദരീനാഥിലായിരുന്നു.

രാമശിലയെ പൂജിച്ച ഓരോ ഭക്തനും ദക്ഷിണയായി ഒന്നേകാല്‍ രൂപയും സമര്‍പ്പിച്ചു. ലോകചരിത്രം കണ്ടതില്‍ വച്ചേറ്റവും ജനപങ്കാളിത്തമുള്ള മുന്നേറ്റമായി അയോദ്ധ്യ മാറിയത് അങ്ങനെയാണ്. ശിലാപൂജയിലൂടെ ഇത്രയും ജനങ്ങള്‍ അയോദ്ധ്യയിലെ ശിലാന്യാസച്ചടങ്ങിലും പങ്കാളികളായി. അയോദ്ധ്യാപ്രക്ഷോഭത്തെ ഗ്രാമീണജനതയുടെ വികാരമാക്കി മാറ്റിയ ഈ ശിലാപൂജകളുടെ ബുദ്ധികേന്ദ്രം ഒരു ആര്‍എസ്എസ് പ്രചാരകനായിരുന്നു. പേര് മോറോപന്ത് പിംഗ്ലെ. ഗ്രാമങ്ങളില്‍ നിന്ന് രാമക്ഷേത്രമുയരണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനമാണ് രാജ്യമൊട്ടാകെ ഫലപ്രദമായി നടപ്പാക്കിയത്. അയോദ്ധ്യാ വിമോചനയുദ്ധത്തിലെ ഫീല്‍ഡ് മാര്‍ഷല്‍ എന്നാണ് ചില മാധ്യമങ്ങള്‍ പിംഗ്ലെയെ വിശേഷിപ്പിച്ചത്.

1919 ഒക്ടോബര്‍ 30-ന് മധ്യപ്രദേശിലെ ജബല്‍പൂരിലാണ് മോറോപന്ത് ജനിച്ചത്. നാഗ്പൂരിലെ മോറിസ് കോളജില്‍ നിന്ന് ബിരുദം നേടിയ മോറോപന്ത് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാറിന്റെ നേരിട്ടുള്ള ശിക്ഷണത്തിലാണ് സംഘജീവിതത്തിലേക്ക് പിച്ചവയ്‌ക്കുന്നത്. 1941ല്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രചാരകനായ മോറോപന്ത് പിംഗ്ലെ അയോദ്ധ്യാപ്രക്ഷോഭത്തിന്റെ തുടക്കകാലങ്ങളില്‍ സഹസര്‍കാര്യവാഹ് ആയിരുന്നു. ശിലായാത്രകളിലേക്ക് രാജ്യം എത്തുന്നതിന് മുമ്പ് നടന്ന രാംജാനകി രഥയാത്രകളുടെയും സംയോജകന്‍ അദ്ദേഹമായിരുന്നു. ഉത്തര്‍പ്രദേശിലുമായി ബിഹാറിലുമായി ഏഴ് രഥങ്ങളാണ് ഈ യാത്രയില്‍ പങ്കെടുത്തത്. തടവറയില്‍ അഴികള്‍ക്കുള്ളിലെ രാമന്റെ ചിത്രം ജനലക്ഷങ്ങളില്‍ വേദനയും രാമജന്മഭൂമി വിമോചനത്തിനുള്ള ദാഹവും ജ്വലിപ്പിച്ചു.

മോറോപന്തിന് ഈ യാത്രകള്‍ ആദ്യ അനുഭവമായിരുന്നില്ല. ഗംഗാജലവും ഭാരത് മാതാ ചിത്രവുമായി മൂന്ന് ദിശകളില്‍ നിന്ന് ആരംഭിച്ച ഏകാത്മതാ യാത്രയുടെ ശില്പിയും അദ്ദേഹമായിരുന്നു. 1982-83 കാലമാണത്. ഹരിദ്വാറില്‍ നിന്ന് കന്യാകുമാരിയിലേക്കും കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം മുതല്‍ രാമേശ്വര് ധാം വരെയും ഗംഗാസാഗറില്‍ നിന്ന് സോമനാഥിലേക്കുമായിരുന്നു ഈ യാത്രകള്‍. ഓരോ യാത്രയുടെയും ഭാഗമായി നൂറുകണക്കിന് ചെറുചെറുയാത്രകളും സംഘടിപ്പിച്ചു. മൂന്ന് യാത്രകള്‍ക്കും 50,000 കിലോമീറ്റര്‍ ദൂരം പിന്നിടേണ്ടി വന്നു. രാജ്യത്തുടനീളമുള്ള ഏഴ് കോടിയോളം പൗരന്മാര്‍ യാത്രകളില്‍ പങ്കെടുത്തു. എല്‍.കെ. അദ്വാനി നയിച്ച രാമരഥയാത്രയുടേതടക്കമുള്ള നിലമൊരുക്കിയത് ഈ മോറോപന്ത് മാജിക് ആണ്. അയോദ്ധ്യയുടെ വിജയയാത്രയ്‌ക്ക് മോറോപന്തിന്റെ സംഘാടകത്വം നിര്‍വഹിച്ച നേതൃത്വം ചരിത്രത്തിന്റെ ഭാഗമാണ്. പിന്നിലായിരുന്നു…. എല്ലാ മുന്നേറ്റത്തിന്റെയും പിന്നിലെ കരുത്തായിരുന്നു മോറോപന്ത്…

Tags: AyodhyaRSSRam Mandir MovementShri Ram Rath YatraMoropant Pingle
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു
India

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

Main Article

ലോകമാകെ ഭാരതം

കര്‍ണ്ണാടക ഹൈക്കോടതി (ഇടത്ത്) മംഗളൂരു എസ് പി (വലത്ത്)
India

കര്‍ണ്ണാടകയില്‍ രാത്രികാലങ്ങളില്‍ ആര്‍എസ് എസ് പ്രവര്‍ത്തകരെ റെയ്ഡിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നു; എസ് പിയോട് വിശദീകരണം തേടി ഹൈക്കോടതി

Kerala

ആര്‍എസ്എസിന് ഇന്‍ഡി സഖ്യത്തിന്റെ ഔദാര്യം വേണ്ട: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നു.’; വിജയ്‌ക്കൊപ്പമുളള ഗോസിപ്പുകൾക്ക് മറുപടിയുമായി തൃഷ

സീതാലക്ഷ്മിയമ്മയും മായാദേവിയും

അടിയന്തരാവസ്ഥ; അമ്മമാരുടേത് ത്യാഗോജ്ജ്വല പോരാട്ടം, മായാദേവിയും സീതാലക്ഷ്മിയമ്മയും ഭാരത ചരിത്രത്തിലെ ധീരമായ ഏട്

ഭയമോ മടിയോ ഇല്ല ! ഇത് ഛോട്ടി റാണി ലക്ഷ്മി ഭായി ; ബീഹാറിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആറ് വയസ്സുകാരിയുടെ വീഡിയോ വൈറൽ

സ്വന്തം നാട്ടിൽ ഹിന്ദുക്കൾ അനാഥരാകരുത് ; ഇസ്ലാമിന് സ്വത്തുക്കൾ വഖഫ് ബോർഡ് ഉണ്ടാക്കാമെങ്കിൽ ഹിന്ദുക്കൾക്ക് ധർമ്മ രക്ഷാ ബോർഡ് രൂപീകരിച്ചുകൂടെ

പോരാട്ട വിജയത്തിന്റെ ഗാഥ

അഭിനന്ദൻ വർത്തമാനും പാക്കിസ്ഥാനി മേജർ മോയിസ് അബ്ബാസും (ബോക്സിൽ)

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജറെ വധിച്ച് താലിബാൻ തീവ്രവാദികൾ ; തെക്കൻ വസീറിസ്ഥാൻ പാക് സൈന്യത്തിന്റെ ശ്മാശാന ഭൂമിയാകുന്നു

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

ഉയിര്‍ത്തെഴുന്നേല്‍പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies