കോഴിക്കോട്: നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹർജിയുമായി കൂടത്തായി കേസ് രണ്ടാം പ്രതി. കേസിലെ രണ്ടാം പ്രതിയായ എംഎസ് മാത്യുവാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹർജിയുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സും ചില ഓൺലൈൻ മാദ്ധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിൽ പരാമർശിച്ചിരിക്കുന്നത്.
ഹർജി പ്രോസിക്യൂഷൻ മറുപടിക്കായി 29-ാം തീയതിയിലേക്ക് മാറ്റി. ചികിത്സയ്‌ക്ക് വേണ്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ജോളി സമർപ്പിച്ച ഹർജിയും അന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ ഡിസംബർ 22-നാണ് കറി ആൻഡ് സയനേഡ് ദ ജോളി ജോസഫ് കേസ് എന്ന പേരിൽ നെറ്റ്ഫ്‌ളിക്‌സ് ഡോക്യു സീരീസ് പുറത്തിറങ്ങിയത്.
യഥാർത്ഥ ദൃശ്യങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തിയാണ് സീരീസ് പുറത്തിറങ്ങിയത്. മലയാളം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ സ്ട്രീമിംഗ് തുടരവെയാണ് കേസിലെ രണ്ടാം പ്രതി ഇതിനെതിരെ ഹർജിയുമായി രംഗത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: