തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ നല്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.
എക്സാലോജിക്കിനെതിരെയുമുളള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. അന്വേഷണങ്ങളെ സിപിഎം ഭയക്കുന്നില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇ ഡിയും സിബിഐയും അന്വേഷണത്തിന് വരുന്നത്. സിപിഎം നേതാക്കളെയും ബന്ധുക്കളെയും ലക്ഷ്യമിടുന്നു. ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യത്തിന് രൂപം നല്‍കുന്നതിലും അതിനൊരു മതനിരപേക്ഷ ഉള്ളടക്കം നല്‍കുന്നതിലും സിപിഎമ്മും ഇടതുപക്ഷവും നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും എം.വി.ഗോവിന്ദന് ദേശാഭിമാനി യില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: