ന്യൂദല്‍ഹി: ഏദന്‍ ഉള്‍ക്കടലില്‍ വച്ച് മാര്‍ഷന്‍ ഐലന്‍ഡിന്റെ ചരക്കു കപ്പല്‍, എം വി ജെന്‍കോ പിക്കാര്‍ഡിയില്‍ ഡ്രോണ്‍ ആക്രമണം. ഇതേത്തുര്‍ടന്ന് കപ്പലില്‍ തീപിടിത്തമുണ്ടായെങ്കിലും വേഗം അണയ്ക്കാന്‍ സാധിച്ചതിനാല്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടായിട്ടില്ല. വിവരം ലഭിച്ചയുടന്‍ നാവിക സേനയുടെ ഗൈഡഡ് മിസൈല്‍ നശീകരണിക്കപ്പല് ഐഎന്‍എസ് വിശാഖപട്ടണം സ്ഥലത്തെത്തി കപ്പലിലുള്ളവര്‍ക്ക് സഹായം നല്കി.
ഒന്‍പത് ഭാരതീയര്‍ അടക്കം 22 പേരാണുള്ളത്. ബുധനാഴ്ച രാത്രി 11.11 ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ആളപായമില്ലെന്നും ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെന്നും ഇക്കാര്യം നാവിക സേന എക്സിലൂടെഅറിയിച്ചു. ആക്രമിക്കപ്പെട്ട ജെന്‍കോ പികാര്‍ഡിയുടെ ചിത്രങ്ങളും നാവികസേന പങ്കുവച്ചിട്ടുണ്ട്.
നാവിക സേനയുടെ ബോംബ് സ്ക്വാഡിലെ വിദഗ്ധര്‍ കപ്പല്‍ പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പുവരുത്തി. കപ്പല്‍ പോയി. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതര്‍ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: