കട്ടപ്പന: കാലാവസ്ഥാ വ്യതിയാനം ഏലം കര്‍ഷകരെ ദുരിതത്തിലാക്കുന്നു. അടുത്തകാലങ്ങളായി ശൈത്യം, വേനല്‍, കാലവര്‍ഷം, തുലാവര്‍ഷം തുടങ്ങിയ പ്രധാന ഋതുഭേദങ്ങളിലെല്ലാം വലിയ മാറ്റം വന്നു. ഇത് ഇടുക്കിയിലെ ഏലത്തോട്ടങ്ങളില്‍ വിളവെടുപ്പിന്റെ ഇടവേളകള്‍ കൂട്ടുകയാണ്.
സാധാരണ ഒരു വിളവെടുപ്പിന് ശേഷം 50 മുതല്‍ 60 ദിവസം വരെയാണ് അടുത്ത വിളവെടുപ്പിനുള്ള ഇടവേള. 2023ല്‍ തുലാമഴയ്ക്ക് ശേഷം ഇത് 90 ദിവസത്തിലധികമായി. ഏലത്തിന്റെ സീസണ് ജൂലൈ മുതല്‍ മാര്‍ച്ചു വരെയാണ്. എന്നാല്‍ ഈ വര്‍ഷം മണ്‍സൂണ്‍ മഴ ലഭിക്കാതിരുന്നതോടെ തോട്ടങ്ങളില്‍ വിളവ് കുറഞ്ഞു.
തുലാമഴ സമൃദ്ധമായി ലഭിച്ചതോടെ ചെടികളില്‍ വിളവുണ്ടായെങ്കിലും പാകമാകാനുള്ള സമയം വൈകുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. അതേസമയം കാലാവസ്ഥാ വ്യതിയാനമാണ് വിളവു വൈകുന്നതിനു കാരണമെന്ന് കൃഷി വിജ്ഞാന് കേന്ദ്രം അധികൃതര്‍ പറയുന്നു. മഴയും വെയിലും മാറിമാറിയുള്ള കാലാവസ്ഥയാണ് വിളവെടുപ്പുകാലം നീളാന്‍ കാരണമെന്നും വിദഗ്ധര്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലം ചെടികളില്‍ രോഗബാധയുമുണ്ട്. സെലേറ്റഡ് കാല്‍സ്യം, സെലേറ്റഡ് കോപ്പര്‍ എന്നിവ 100 ഗ്രാം വീതം 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഏലച്ചെടികളുടെ ശരത്തില്‍ സ്്രേപ ചെയ്താല്‍ കായ്കള്‍ വേഗത്തില്‍ വിളവെടുപ്പിന് പാകമാകുമെന്നും കീടബാധ ഇല്ലാതാകുമെന്നും അധികൃതര്‍ അറിയിച്ചു. ഏതാനം മാസമായി ഏലം വില ഉയര്‍ന്ന് നില്‍ക്കുകയാണെങ്കിലും ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇന്നലെ ഒരു കി.ഗ്രാം ഏലത്തിന്് ശരാശരി വില 1,604.57 രൂപയാണ്. കൂടിയ വില 2,230 രൂപയുമാണ്. പരമാവധി വില നേരത്തെ 2596 രൂപ വരെ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: