‘ഈ സ്റ്റാമ്പുകളിലെ കലാപരമായ ആവിഷ്‌കാരങ്ങളിലൂടെ ശ്രീരാമനോടുള്ള ഭക്തി പ്രകടിപ്പിക്കുന്നു’
‘ശ്രീരാമന്‍, സീതാദേവി, രാമായണം എന്നിവയുമായി ബന്ധപ്പെട്ട അധ്യാപനങ്ങള്‍ സമയം, സമൂഹം, ജാതി എന്നിവയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച്, എല്ലാവരെയും ബന്ധപ്പെട്ടിരിക്കുന്നു’
‘ഓസ്‌ട്രേലിയ, കംബോഡിയ, അമേരിക്ക, ന്യൂസിലാന്‍ഡ് എന്നിങ്ങനെ ലോകത്തിലെ പല രാജ്യങ്ങളും ശ്രീരാമന്റെ മഹത്തായ ജീവിത കഥയെപ്പറ്റി തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്’
‘ഭൂമിയില്‍ മലകളും നദികളും ഉള്ളിടത്തോളം രാമായണം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കും’
ന്യൂദല്‍ഹി: ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് സ്മരണാര്‍ത്ഥം സമര്‍പ്പിച്ച ആറ് പ്രത്യേക തപാല്‍ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ് പ്രകാശനം ചെയ്തു. കൂടാതെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നേരത്തെ പുറത്തിറക്കിയ ശ്രീരാമനുമായി ബന്ധപ്പെട്ട സമാനമായ സ്റ്റാമ്പുകള്‍ അടങ്ങിയ ആല്‍ബവും പുറത്തിറക്കി.
ശ്രീരാമനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും പഠിക്കാന്‍ നമ്മുടെ യുവതലമുറയെ ഈ സ്മരണിക സ്റ്റാമ്പുകള്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമനോടുള്ള ഭക്തി ഈ സ്റ്റാമ്പുകളിലെ കലാപരമായ ആവിഷ്‌കാരത്തിലൂടെ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്, രാജ്യത്തിന്റെ വികസനത്തിനായി ഒരു ആഗ്രഹം രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സൂര്യവംശി’ ആയ രാമന്റെ പ്രതീകമായ സൂര്യന്‍, ‘സരയൂ’ നദി, ക്ഷേത്രത്തിന്റെ ആന്തരിക വാസ്തുവിദ്യ എന്നിവയും ഈ സ്റ്റാമ്പുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. സൂര്യന്‍ രാജ്യത്ത് പുതിയ വെളിച്ചത്തിന്റെ സന്ദേശം നല്‍കുമ്പോള്‍, രാമന്റെ അനുഗ്രഹത്താല്‍ രാജ്യം എപ്പോഴും ചലനാത്മകമായി നിലനില്‍ക്കുമെന്ന് സരയുവിന്റെ ചിത്രം സൂചിപ്പിക്കുന്നു.
ശ്രീരാമന്‍, സീതാദേവി, രാമായണം എന്നിവയുമായി ബന്ധപ്പെട്ട അധ്യാപനങ്ങള്‍ സമയം, സമൂഹം, ജാതി എന്നിവയുടെ അതിരുകള്‍ക്കപ്പുറമാണെന്നും അവിടെയുള്ള ഓരോ വ്യക്തികളുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഏത് ദുര്‍ഘട സമയങ്ങളിലും സ്‌നേഹം, ത്യാഗം, ഐക്യം, ധൈര്യം എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്ന രാമായണം മനുഷ്യരാശിയെ മുഴുവന്‍ ബന്ധിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് രാമായണം എക്കാലത്തും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി നിലനിന്നത്. ശ്രീരാമനെയും സീതാ മാതാവിനെയും രാമായണത്തെയും ലോകമെമ്പാടും എത്ര അഭിമാനത്തോടെ കാണുന്നു എന്നതിന്റെ പ്രതിഫലനമാണ് ഇന്ന് പുറത്തിറക്കിയ ഈ പുസ്തകങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, ഓസ്‌ട്രേലിയ, കംബോഡിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫിജി, ഇന്തോനേഷ്യ, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, തായ്‌ലന്‍ഡ്, ഗയാന, സിംഗപ്പൂര്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ശ്രീരാമന്റെ മഹത്തായ ജീവിതകഥയെ ആസ്പദമാക്കി തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ശ്രീരാമനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ജാനകി മാതാവിന്റെ കഥകളും ഉള്‍പ്പെടുത്തി പുതുതായി പുറത്തിറക്കിയ ആല്‍ബം അവരുടെ ജീവിതത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയ്‌ക്ക് പുറത്ത് ശ്രീരാമന്‍ എങ്ങനെ ഒരു മഹത്തായ ബിംബമാണെന്നും ആധുനിക കാലത്തെ രാജ്യങ്ങളില്‍ പോലും അദ്ദേഹത്തിന്റെ വ്യക്തിത്വം എങ്ങനെ വിലമതിക്കപ്പെടുന്നുവെന്നും ഇത് നമ്മോട് പറയും.
മഹര്‍ഷി വാല്‍മീകിയുടെ വചനങ്ങള്‍ ഇന്നും അനശ്വരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘യാവത് സ്ഥാസ്യന്തി ഗിരയഃ, സരിതശ്ച മഹിതലേ. താവത് രാമായണകഥാ, ലോകേഷു പ്രചാരിഷ്യതി’. ഭൂമിയില്‍ മലകളും നദികളും ഉള്ളിടത്തോളം രാമായണം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കും എന്നാണ് ഇതിന്റെ അര്‍ത്ഥം. അത്രയ്‌ക്ക് മഹത്തരമാണ് ശ്രീരാമന്റെ വ്യക്തിത്വം, പ്രധാനമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: