കൊച്ചി: മതനിന്ദ ഉളവാക്കുന്ന ചോദ്യപേപ്പര്‍ തയാറാക്കിയെന്നാരോപിച്ച് അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ പ്രതി സവാദിനെ പ്രൊഫ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് ഒന്നാം പ്രതി സവാദിനെ ഇയാള്‍ കൈ വെട്ടിയ പ്രൊഫസര്‍ തിരിച്ചറിഞ്ഞത്.
ആക്രമണത്തിന് ശേഷം 13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ ഇയാളെ അറസ്റ്റ് ചെയ്തത്. ഷാജഹാന് എന്ന പേരില്‍ ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരവെയാണ് സവാദ് പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് വീട് വളഞ്ഞ് എന്‍ഐഎ പിടികൂടുകയായിരുന്നു. കൊച്ചി എന്‍ഐഎ ആസ്ഥാനത്തെത്തിച്ച സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2010 ജൂലൈ 4 നാണ് തൊടുപുഴ ന്യുമാന്‍സ് കോളേജിലെ മലയാളം അധ്യാപകന് പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിമാറ്റിയത്.
2011 ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇനാം 10 ലക്ഷമാക്കി വര്‍ദ്ധിപ്പിച്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിന് ശേഷമാണ് സവാദ് പിടിയിലായത്. കൈവെട്ട് കേസില്‍ 31 പ്രതികളെ ഉള്‍പ്പെടുത്തി 2015 എന്‍ഐഎ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ 18 പേരെ വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ രണ്ടാം ഘട്ട വിചാരണ പൂര്‍ത്തിയാക്കി ആറ് പേരെ ശിക്ഷിച്ചു. 5 പേരെ വെറുതെ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: