കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ സെലിബ്രിറ്റി വിവാഹങ്ങളിൽ ഒന്നാണ് ബുധനാഴ്ച ഗുരുവായൂരിൽ നടന്നത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ മലയാളസിനിമയിലെ സൂപ്പർതാരങ്ങൾ വരെ എത്തിച്ചേർന്നിരുന്നു.
വിവാഹത്തിനു മുന്നോടിയായി തൃശൂർ ലൂർദ് കത്ത്രീഡൽ പള്ളിയിലെത്തി മാതാവിന് സുരേഷ് ഗോപി സ്വർണകിരീടം സമ്മാനിച്ചതും വിവാഹത്തിനെത്തി ചേർന്ന പ്രധാനമന്ത്രിയ്‌ക്ക് സ്വർണ തളിക സമ്മാനിച്ചതുമെല്ലാം വാർത്തയായിരുന്നു.
മകളുടെ വിവാഹത്തോട് അനുബന്ധിച്ച് പുതിയ കാരവാനും സുരേഷ് ഗോപി സ്വന്തമാക്കി.വിവാഹത്തിനെത്തിയ താരകുടുംബത്തിന് വിശ്രമിക്കാനും മറ്റും ഈ കാരവാൻ ആയിരുന്നു ഉപയോഗിച്ചത്. കോതമംഗലം ഓജസ് മോട്ടോമൊബൈൽസാണ് ഈ കാരവാനിന്റെ നിർമാതാക്കൾ. സുരേഷ് ഗോപിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സജ്ജീകരണങ്ങളും കാരവാനിൽ ഒരുക്കിയിട്ടുണ്ട്. സ്റ്റേറ്റ്സ്മാൻ മോഡലിലാണ് ഈ കാരവാൻ നിർമ്മിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയെന്നതിന്റെ ചുരുക്കപ്പേരായ എസ് ജി എന്നത് കാരവാനിൽ ഇലുമിനേറ്റഡ് ലോഗോയായി നൽകിയിട്ടുണ്ട്. പേള്‍ വൈറ്റ് നിറമാണ് കാരവാന് നൽകിയിരിക്കുന്നത്. ടേബിളിൽ നിന്ന് ഉയർന്ന് വരുന്ന പ്രൊജക്റ്റർ സ്ക്രീനാണ് ഈ കാരവാനിൽ ഉള്ളത്.
ഭാരത് ബെന്‍സിന്റെ 1017 ബി.എസ്.6 ഷാസിയിലാണ് ഈ കാരവാന്‍ നിര്‍മിച്ചിരിക്കുന്നത്. 3907 സി.സി. നാല് സിലിണ്ടര്‍ ഫോര്‍ ഡി 34ഐ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 170 ബി.എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: