വാഷിംഗ്ടണ്‍ ഡിസി: ഹൂത്തികള്‍ എന്നറിയപ്പെടുന്ന അന്‍സറല്ല സംഘം നടത്തുന്ന തുടര്‍ച്ചയായ ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും ചൂണ്ടിക്കാട്ടി അവരെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ വിമതര്‍ ഹൂത്തികള്‍ ആക്രമണത്തെത്തുടര്‍ന്ന്, യെമനിലെ ഹൂതി ലക്ഷ്യങ്ങള്‍ക്കുനേരെ യുഎസ് ബുധനാഴ്ച ആക്രമണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയെ ആഗോള ഭീകരരായി പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത്.
നവംബര്‍ മുതല്‍, ഇറാനുമായി ബന്ധമുള്ള സംഘടന ഏഷ്യയ്‌ക്കും യൂറോപ്പിനും ഇടയിലുള്ള സമുദ്ര മേഖല തടസ്സപ്പെടുത്തുന്ന ആക്രമണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം അവസാനിക്കുന്നതുവരെ, ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ തങ്ങള്‍ ആക്രമിക്കുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിരുന്നു.
ഇന്ന്, തുടരുന്ന ഈ ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും മറുപടിയായി, ഹൂത്തികള്‍ എന്നറിയപ്പെടുന്ന അന്‍സറല്ലയെ പ്രത്യേകമായി നിയുക്ത ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചുവെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഹൂത്തികള്‍ക്ക് തീവ്രവാദ ഫണ്ടിംഗ് തടസ്സപ്പെടുത്തുന്നതിനും സാമ്പത്തിക വിപണികളിലേക്കുള്ള അവരുടെ പ്രവേശനം കൂടുതല്‍ പരിമിതപ്പെടുത്തുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ ഉത്തരവാദികളാക്കുന്നതിനുമുള്ള ഭാഗമാണ് ഈ പ്രഖ്യാപനം. ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ഹൂതികള്‍ അവരുടെ ആക്രമണം അവസാനിപ്പിച്ചാല്‍ ഈ പ്രഖ്യാപനം പിന്‍വലിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
മാനുഷികമായ പരിഗണനയുടെ ഭാഗമായി ഈ പ്രഖ്യാപനം പ്രാബല്യത്തില്‍ വരാന്‍ 30 ദിവസത്തെ ഇടവേള നല്‍കിയിട്ടുണ്ട്. ഇതിനു മുമ്പ് ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിക്കാണ് രാജ്യം ലക്ഷ്യമിടുന്നത്. യെമന്‍ ജനതയ്‌ക്ക് മേലുള്ള പ്രതികൂല പ്രത്യാഘാതങ്ങള്‍ തടയാന്‍ സഹായിക്കുന്നതിനായി ഞങ്ങള്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങഅങള്‍ ലൈസന്‍സുകളും പുറത്തിറക്കുകയാണ്. ഹൂതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യെമനിലെ ജനങ്ങള്‍ വില നല്‍കേണ്ടതില്ല. യെമന്‍ ജനത ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയ്‌ക്കായി ആശ്രയിക്കുന്ന യെമന്‍ തുറമുഖങ്ങളിലേക്കുള്ള വാണിജ്യ കയറ്റുമതി തുടരണം, അവ ഞങ്ങളുടെ ഉപരോധത്തിന്റെ പരിധിയില്‍ വരില്ലെന്നും പ്രസ്താവന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: