അയോധ്യ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ പരിപാടിക്ക് മുന്നോടിയായി അയോധ്യയിലെ ലതാ മങ്കേഷ്കര്‍ ചൗക്കില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഭീകരവാദ വിരുദ്ധ സ്ക്വാഡ് കമാന്‍ഡോകളെ വിന്യസിച്ചു. ജനുവരി 22ന് അയോധ്യയിലെ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങും ജനുവരി 26ന് റിപ്പബ്ലിക് ദിനവും കണക്കിലെടുത്ത് മെയിന്‍പുരി സിറ്റിയിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ശ്രീരാമലല്ലയുടെ വിഗ്രഹത്തിന്റെ ഘോഷയാത്ര ആവേശത്തോടെ പൂര്‍ത്തിയാക്കിയെന്നും ആനന്ദരാമായണ പാരായണം പവലിയനില്‍ ആരംഭിച്ചെന്നും ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം, ബുധനാഴ്ച എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി, കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അയോധ്യ സുരക്ഷിതമായ സംവിധാനത്തോടെ ശക്തിപ്പെടുത്തും.
प्राण प्रतिष्ठा पूजन संबंधी जानकारी:
आज दिनांक 17 जनवरी, बुधवार को जलयात्रा भव्य रूप से हुई। भगवान श्री रामलला जी की मूर्ति की शोभायात्रा उत्साह के साथ सम्पन्न हुई। मण्डप में आनन्द रामायण का पारायण प्रारम्भ हुआ।
दिनांक 18 जनवरी 2024, गुरुवार को मध्याह्न 1:20 बजे संकल्प होगा।… pic.twitter.com/DTy6jOWRIM
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) January 17, 2024
360 ഡിഗ്രി സുരക്ഷാ കവറേജ് നല്‍കുന്നതിനായി യുപി പോലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ആന്റിമൈന് ഡ്രോണുകളും അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഘടിപ്പിച്ച ഡ്രോണുകളുടെയും പരിശീലനം ലഭിച്ച സുരക്ഷാ സേനയുടെയും നിരീക്ഷണത്തിലാണ് അയോധ്യ.
അയോധ്യയില്‍ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങിനുള്ള 7 ദിവസത്തെ വൈദിക ആചാരങ്ങള്‍ ജനുവരി 16ന് ആരംഭിച്ചു. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസത്തെ വ്രതത്തിലാണ്. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ ശ്രീരാമലല്ലയുടെ ആചാരപരമായ പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: