മുംബൈ : മുംബൈ വിമാനത്താവളം റണ്‍വേയിലിരുന്ന് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കേണ്ടി വന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ. വിമാനത്താവളത്തിന്റെ ടാര്‍മാക്കില്‍ യാത്രക്കാര്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദീകരണം തേടുകയും ചെയ്തിരുന്നു.
ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍(ബിസിഎഎസ്), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍(ഡിജിസിഎ) എന്നിവയാണ് ഇന്‍ഡിഗോയ്ക്കും, മുംബൈ വിമാനത്താവളത്തിനുമെതിരെ പിഴ ചുമത്തിയിട്ടുള്ളത്. ഇന്‍ഡിഗോയ്ക്ക് ബിസിഎഎസ് 1.20 കോടി രൂപയും ഡിജിസിഎയ്ക്ക് 30 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിട്ടുള്ളത്.
എന്നാല്‍ മുംബൈ വിമാനത്താവളത്തിന് ഡിജിസിഎ 60 ലക്ഷം രൂപയും ബിസിഎഎസ് 30 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ തുകയുടെ പിഴയാണ് ഇത്. സംഭവം യാത്രക്കാരുടേയും വിമാനത്തിന്റേയും സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതാണ്. 2007ലെ ഡിജിസിഎ എയര്‍ സേഫ്റ്റി സര്‍ക്കുലര്‍ ലംഘനമാണ് ഉണ്ടായതെന്നും ഡിജിസിഎ അറിയിച്ചു. 30 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: