തിരുവനന്തപുരം: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിൽ സൈനികനും സഹോദരനും മർദ്ദനം. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. സിനു, സിജു എന്നിവർക്കാണ് പരിക്കേറ്റ്. മർദ്ദനത്തിൽ വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിനുവും ചികിത്സയിലാണ്.
ഇന്നലെ രാത്രി പാറശാല പള്ളിക്ക് സമീപമായിരുന്നു സംഭവം. കാറിലെത്തിയ സഹോദരങ്ങളും അയ്യൂബ് ഖാൻ എന്നയാളും തമ്മിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് വാക്കുതർക്കം നടന്നിരുന്നു. ഇത് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: