കോഴിക്കോട്: ബാലുശ്ശേരിയിൽ എടിഎം കൗണ്ടറിൽ നിന്ന് ഷോക്കേറ്റതായി പരാതി. ബസ് സ്റ്റാൻഡ് കവാടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറിൽ നിന്നാണ് ഷോക്കേറ്റത്. രണ്ട് യുവാക്കൾക്ക് ഷോക്കേറ്റതായാണ് വിവരം.
കീപ്പാഡിൽ നിന്ന് ഷോക്കേറ്റ യുവാക്കൾ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. ഹൈവേ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനി അധികൃതരെ വിവരം അറിയിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: