ഭഗവാനെ ഈ പതനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് ഉപായം? (കൃഷ്ണാര്‍ജുന സംവാദം)
ഓരോ ഇന്ദ്രിയത്തിന്റെ വിഷയത്തിലും രാഗവും ദ്വേഷവും രൂഢമൂലമായി കാണുന്നു. മനുഷ്യന് അവയുടെ സ്വാധീനത്തില്പ്പെട്ടുകൂടാ. എന്തു കൊണ്ടെന്നാല്‍ അവ രണ്ടും നന്മയുടെ മാര്‍ഗത്തിലെ വലിയ ശത്രുക്കളാണ്.
എങ്കില്‍ പിന്നെ മനുഷ്യന് എന്തു ചെയ്യണം?
സ്വന്തം ധര്‍മ്മം (കര്‍ത്തവ്യം) അനുഷ്ഠിക്കണം. ഗുണമില്ലാത്തതാണെങ്കില്ക്കൂടി അവനവന്റെ ധര്‍മ്മം തന്നെയാണ് ഉത്തമം. സ്വധര്മ്മാനുഷ്ഠാനത്തിനിടയ്ക്കുണ്ടാവുന്ന മരണംപോലും അനുഗ്രഹമാണ്; എന്നാല്‍ അന്യധര്‍മ്മം എത്ര ഗുണമുള്ളതാണെങ്കില്‍ പോലും ഭയാനകമാണ്.
അര്ജുനന് പറഞ്ഞു: എന്നാല്‍, കൃഷ്ണാ, പിന്നെയെന്താണ് ഈ മനുഷ്യന് സ്വയം ആഗ്രഹിക്കാതെതന്നെ, ബലാല്ക്കാരേണ നിയുക്തനെന്നപോലെ അധര്‍മ്മം, പാപം ചെയ്യുന്നത്?
ശ്രീഭഗവാന്‍ അരുളിച്ചെയ്തു: രജോഗുണത്തില്‍ നിന്നുദ്ഭവിച്ചതും ക്രോധമായി പ്രത്യക്ഷപ്പെടുന്നതുമായ കാമം ഒരിക്കലും മതിവരാത്തതും ഘോരപാപകരവു മാകുന്നു. ഈ കാമമാണിവിടെ ശത്രു എന്നറിയുക.
ഈ മഹാപാപിയായ കാമം എന്താണ് ചെയ്യുന്നത്?
അഗ്നിയെ പുകയും, കണ്ണാടിയെ അഴുക്കും, ഗര്സ്ഥശിശുവിനെ ഗര്‍ഭ ചര്‍മ്മവും പൊതിഞ്ഞിരിക്കുന്നതുപോലെ ജ്ഞാനത്തെ ഇത് (കാമം) മൂടിയിരിക്കുന്നു. അഗ്നിയെപ്പോലെ, തൃപ്തിപ്പെടുത്താനാവാത്ത കാമം ജ്ഞാനിയുടെ നിത്യശത്രുവാണ്. ഹേ കൗന്തേയാ, ഇത് മനുഷ്യന്റെ ജ്ഞാനത്തെ (വിവേകത്തെ) മറച്ചിരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: