കൊച്ചി: അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പുണ്യ മുഹൂര്‍ത്തത്തില്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമ ജ്യോതി തെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുമാസം രാമായണ മാസമായി ആചരിക്കുന്ന നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള വ്രതത്തിലാണ് താനെന്നും അതിനോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എറണാകുളം മറൈന്‍ ഡ്രൈവില്‍
ബിജെപിപ്രവര്‍ത്തകരുടെ ശക്തികേന്ദ്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 22ന് അയോധ്യയിലെ ഭവ്യമായ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുകയാണ്. കോടാനുകോടി ജനങ്ങളുടെ വിശ്വാസവും ഭക്തിയും നിറയുന്ന മുഹൂര്‍ത്തമാണിത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നേ ആചരിക്കേണ്ട മര്യാദകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഞാന്‍ പാലിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായി രാജ്യത്തെ അനേകം ക്ഷേത്രങ്ങള്‍ ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അവിടെ ശുചീകരണത്തില്‍ ഏര്‍പ്പെടാനുള്ള സൗഭാഗ്യം ലഭിക്കുകയും ചെയ്തു. നിങ്ങളുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലേയും ക്ഷേത്രങ്ങള്‍ നിങ്ങളും വൃത്തിയാക്കാണം.
പ്രാണപ്രതിഷ്ഠ നടക്കുന്ന സമയത്ത് രാജ്യത്തെ എല്ലാ വീടുകളിലും എല്ലാ ക്ഷേത്രങ്ങളിലും ശ്രീരാമജ്യോതി തെളിയണം. കൊച്ചിയില്‍ എത്തിയ നിമിഷം മുതല്‍ വഴി മുഴുവനും ആയിരക്കണക്കിന് ആളുകള്‍ എന്നെ ആശീര്‍വദിക്കാനായി എത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനത്തിനായി പോയിരുന്നു. ക്ഷേത്രങ്ങളുടെ അകത്തുനിന്ന് അനുഗ്രഹത്തിന്റെ അനുഭൂതി ലഭിച്ചപ്പോള്‍ പുറത്ത്, ഈശ്വര രൂപത്തിലുള്ള ജനങ്ങളുടെ ആശീര്‍വാദവും ലഭിച്ചു – മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: