ബെംഗളൂരു: രണ്ട് സൂപ്പര്‍ ഓവറുകള്‍ കണ്ട ആദ്യ ടി20 അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയ്ക്ക് ആവേശ വിജയം. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ രണ്ടാമത്തെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയം നേടിയത്. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് മാത്രമാണ് നേടി. 12 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന് ഒരു റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇതോടെ മൂന്നാം മത്സരം വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു.
നിശ്ചിത 20 ഓവറില്‍ ഇരുടീമുകളുടെയും സ്കോര്‍ ടൈ ആയതിനെത്തുടര്‍ന്ന് നടന്ന ആദ്യ സൂപ്പര്‍ ഓവറിലും മത്സരം ടൈ ആവുകയായിരുന്നു .ആദ്യ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് നേടി. 17 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കും സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഇതോടെയാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേയ്ക്ക് നീണ്ടത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാ്റ്റിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഭാരതം നായകന് രോഹിത് ശര്‍മയുടെയും (69 പന്തില്‍ 121 നോട്ടൗട്ട്) റിങ്കു സിങ്ങിന്റെയും (39 പന്തില്‍ പുറത്താകാതെ 69) കരുത്തില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 212 റണ്‍സ് അടിച്ചുകൂട്ടി.
മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാനും 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മുകേഷ്കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ അഫ്ഗാന് ജയിക്കാന്‍ 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ 12 റണ്‍സെടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. 50 റണ്‍സ് വീതമെടുത്ത ഓപ്പണര്‍മാരായ റഹ്മത്തുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും 34 റണ്‍സെടുത്ത മുഹമ്മദ് നബിയും പുറത്താകാതെ 23 പന്തില്‍ 55 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നയ്ബും പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ 11 ഓവറില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച് തുടക്കമാണ് അവര്‍ക്ക് ലഭിച്ചത്. ഭാരതത്തിന് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രോഹിത് ശര്‍മ്മയുടെ പ്രതീക്ഷകളെല്ലാം കളിയുടെ തുടക്കത്തില്‍ തന്നെ തകര്‍ന്നു. അഫ്ഗാന് ബൗളര്‍മാരുടെ ഷോര്‍ട് പിച്ച് പന്തുകള്‍ക്ക് മുന്നില്‍ വിറച്ചതോടെ ഭാരതം ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 22 റണ്‍സ് എന്ന നിലയിലായി. പേസര്‍ ഫരീദ് അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ യശസ്വി ജയ്സ്വാള്‍ 4 റണ്‍സിനും തൊട്ടടുത്ത പന്തില്‍ വിരാട് കോഹ്ലി ഗോള്‍ഡന്‍ ഡക്കായും മടങ്ങി. ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ജയ്സ്വാളിനെ മുഹമ്മദ് നബിയും കോഹ്ലിയെ ഇബ്രാഹിം സദ്രാനുമാണ് പിടികൂടിയത്. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ പന്ത് പ്രതിരോധിച്ച് ഹാട്രിക് ഭീഷണി ഒഴിവാക്കി. എന്നാല്‍ നാലാം ഓവറിലെ അവസാന പന്തില്‍ അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ ബാറ്റ് വെച്ച ദുബെ (6 പന്തില്‍ 1) വിക്കറ്റിന് പിന്നില്‍ ഗുര്‍ബാസിന്റെ പറക്കും ക്യാച്ചില്‍ മടങ്ങി. പിന്നാലെ ക്രീസിലെത്തിയ സഞ്ജു തീര്‍ത്തും നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി സഞ്ജുവും മടങ്ങി. ഫരീദ് അഹമ്മദിനാണ് വിക്കറ്റ്. ഇതോടെ 4.3 ഓവറില്‍ ഇന്ത്യ 22-4 എന്ന നിലയില്‍ വിയര്‍ത്തു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ രോഹിത് ശര്‍മയ്ക്കൊപ്പം റിങ്കു സിങ് എത്തിയതോടെ ഭാരത ഇന്നിങ്സിന് ജീവന് വെച്ചു. തുടക്കം പതുക്കെയായിരുന്നെങ്കിലും ഇരുവരും നിലയുറപ്പിച്ചതോടെ ഭാരത സ്കോറിങ്ങിന് റോക്കറ്റ് വേഗമായി. 12-ാം ഓവറില്‍ ഷറഫുദ്ദീന് അഷ്റഫിനെയും 13-ാം ഓവറില്‍ ഖ്വായിസ് അഹമ്മദിനെയും പറത്തിയ രോഹിത് ശര്‍മ്മ 41 പന്തില്‍ ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത ഓവറില്‍ ഇന്ത്യ 100 കടന്നു.
18-ാം ഓവറില്‍ ടീം 150 തൊട്ടു. ഇതിനിടെ 19-ാം ഓവറില്‍ അസ്മത്തുള്ളയെ തുടര്‍ച്ചയായ സിക്സിനും രണ്ട് ഫോറുകള്‍ക്കും പറത്തി രോഹിത് ശര്‍മ്മ 64 പന്തില്‍ സെഞ്ചുറി തികച്ചു. രോഹിതിന്റെ കരിയറിലെ അഞ്ചാം ടി 20 സെഞ്ചുറിയാണിത്. ഇതേ ഓവറിലെ അവസാന പന്തില്‍ സിക്സുമായി റിങ്കു സിങ് 36 പന്തില്‍ ഫിഫ്റ്റി തികച്ചു. അവസാന ഓവര്‍ എറിഞ്ഞ ജനാത്തിനെതിരെ 36 റണ്‍സാണ് രോഹിതും റിങ്കു സിങ്ങും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതോടെയാണ് ഭാരത സ്കോര്‍ 212 റണ്‍സിലെത്തിയത്. അവസാന അഞ്ചോവറില്‍ 103 റണ്‍സാണ് രോഹിത്തും റിങ്കുവും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ആദ്യ രണ്ട് കളികളിലും പൂജ്യനായി മടങ്ങിയ രോഹിത് ഇന്നലെ അതിന് കണക്കു തീര്‍ക്കുന്ന പ്രകടനമാണ് നടത്തിയത്.
പരമ്പരയിലെ അവസാന മത്സരത്തില്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുക ലക്ഷ്യമിട്ട് മൂന്ന് മാറ്റങ്ങളുമായാണ് ഇരു ടീമുകളും മൈതാനത്തെത്തിയത്. ഭാരത നിരയില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണും സ്പിന്നര്‍ അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് പകരം ആവേഷ് ഖാനും ആദ്യ ഇലവനിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: