തിരുവനന്തപുരം: വൈദ്യുതി ബസുകള്‍ ലാഭകരമല്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.ഇലക്ട്രിക് ബസ് വാങ്ങുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാല് ബസുകള്‍ വാങ്ങാം. സുശീല്‍ ഘന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കും. ഇലക്ട്രിക് ബസിന് ദീര്‍ഘകാല പ്രവര്‍ത്തന ക്ഷമത കുറവാണ്. ഇലക്ട്രിക് ബസുകള്‍ വിജയകരമായി ഉപേയാഗിക്കപ്പെട്ടതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര് ടി സിയിലെ യൂണിയനുകളുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍.തിരുവനന്തപുരത്ത് പത്തു രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് ബസിന് വരുമാനമുണ്ടെങ്കിലും ലാഭമമെന്ന് പറയാനാകില്ല. വൈദ്യുതിയാണെങ്കിലും തുച്ഛമായ ലാഭമേയുളളൂ. പത്തു രൂപയ്ക്ക് ഓടുന്ന ബസുകളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാകുന്നില്ല. പല റൂട്ടുകളിലും ഇലക്ട്രിക് ബസില്‍ പലപ്പോഴും ആളില്ലാത്ത അവസ്ഥയമുണ്ട്.10 രൂപക്ക് സര്‍വീസ് നടത്തുന്ന ബസുകളുടെ നിരക്കില്‍ മാറ്റും വരുത്തും.
കെഎസ്ആര്‍ടിസിയിലെ ചിലവ് കുറക്കുന്നതിനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അഴിമതി ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. യൂണിയനുകളുമായി പ്രത്യേകം ചര്‍ച്ച നടത്തും. സ്റ്റോക്ക്, അക്കൗണ്ട്, പര്‍ച്ചേയ്സ് എന്നിവക്കായി പുതിയ സോഫ്റ്റ്വെയര് നിര്‍മ്മിക്കും. കെ എസ് ആര് ടി സി ഭരണ നിര്‍വഹണം കമ്പ്യൂട്ടറൈസ് ചെയ്യും. സംവിധാനം ഇല്ലാത്ത കെ എസ് ആര് ടി സിയില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും.
സ്വിഫ്റ്റ് കമ്പനി ലാഭമാണ്. കെടിഡിഎഫ് സി നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കും.ശമ്പളം ഒന്നിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. പുതിയ ബസുകള്‍ സ്വിഫ്റ്റിനു കീഴില്‍ തന്നെയായിരിക്കും.’where is my ksrtc’ആപ്പ് നടപ്പാക്കാന്‍ പദ്ധതിയുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റീഷെഡ്യൂള്‍ ചെയ്യാന്‍ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. നഷ്ടത്തില്‍ ഓടുന്ന റൂട്ടുകള്‍ കണ്ടെത്തി സമയം പുനക്രമീകരിക്കുകയും റീഷെഡ്യൂള്‍ ചെയ്യുകയും ചെയ്യും. തിരുവനന്തപുരം ജില്ലയില്‍ ആദ്യം പരിഷ്കരണം നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: