Categories: KeralaWayanad

വയനാട്ടില്‍ വീണ്ടും മയക്കുമരുന്ന് പിടികൂടി

നല്ലളം സിദ്ധിഖ് നിവാസില്‍ എച്ച്. ഷാഹുല്‍ (26) നെയാണ് സുല്‍ത്താന്‍ ബത്തേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്

Published by

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വീണ്ടും മയക്കുമരുന്ന് പിടികൂടി. 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി യുവാവിനെയാണ് പൊലീസ് പിടികൂടിയത്.

നല്ലളം സിദ്ധിഖ് നിവാസില്‍ എച്ച്. ഷാഹുല്‍ (26) നെയാണ് സുല്‍ത്താന്‍ ബത്തേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിന് സമീപമാണ് ഇയാള്‍ പിടിയിലായത്.

സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു എം.ഡി.എം.എ ശേഖരം .കോഴിക്കോട് എത്തിച്ച് ചില്ലറ വില്‍പ്പനയാണ് ലക്ഷ്യമിട്ടിരുന്നത്.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by