കൊച്ചി: രാജ്യത്തിന് അഭിമാനമാകുന്ന 4,000 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി കപ്പല്‍ശാലയില്‍ 1,799 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഡ്രൈ ഡോക്ക്, വില്ലിങ്ടണ്‍ ഐലന്‍ഡില്‍ 970 കോടി രൂപ ചെലവില്‍ നിര്‍മിച്ച രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, പുതുവൈപ്പില്‍ 1,236 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഇന്ന് സൗഭാഗ്യത്തിന്റെ ദിനമെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ വികസനോത്സവത്തിൽ പങ്കെടുക്കാൻ അവസരം കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തിന്റെ അടുത്ത വിമാനവാഹിനി ഇവിടെയാണ് നിര്‍മിക്കുക. പ്രധാന മന്ത്രിയുടെ ‘സബ്കാ സാത് സബ്കാ വികാസ്’ പദ്ധതിയുടെ ഭാഗമായാണ് ഇവ നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: