കറാച്ചി: പാക്കിസ്ഥാനില്‍ മിസൈല്‍ ആക്രമണം നടത്തി അയല്‍രാജ്യമായ ഇറാന്. പ്രകോപനമില്ലാതെയാണ് ഇറാന് വ്യോമാതിര്‍ത്തി ലംഘിച്ചതെന്നും ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചെന്നും പാകിസ്ഥാന് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഭീകരവാദ സംഘമായ ജെയ്ഷ് അല്‍ അദ്ലിന്റെ രണ്ട് താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയത്. രണ്ടു മിസൈലുകളാണ് ഇറാന് തൊടുത്തത്.
പാകിസ്ഥാന് അതിര്‍ത്തിയില്‍ ഇറാന് സുരക്ഷാ സേനയ്ക്കെതിരെ ജെയ്ഷെ അല്‍ ആദ്ല്‍ നേരത്തെ ആക്രമണം നടത്തിയിരുന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം എവിടെയാണ് നടത്തിയതെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയ താവളങ്ങളെന്ന ഇറാന് അനുകൂല മാധ്യമങ്ങള്‍ വ്യക്തമാക്കി.
ഇറാന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സംഭവം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും പാകിസ്ഥാന് വിദേശകാര്യ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇതുവരെ ഇറാന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകള്‍ ഇറാഖിലെയും സിറിയയിലെയും ലക്ഷ്യങ്ങള്‍ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചിരുന്നു.
🚨🚨🚨
This is the place in Balochistan where #Iran fired 2 missiles in a targeted attack and killed 2 innocent children, Pakistan will retaliate very soon. #ISPR pic.twitter.com/meMnERZ9jI— Khawaja Yaseen Usmani (@YasinUsmani_Ofl) January 17, 2024
സംഭവസ്ഥലത്തെക്കുറിച്ചോ വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ സ്വഭാവത്തെക്കുറിച്ചോ പാകിസ്ഥാന് പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല, എന്നാല്‍ ടെഹ്റാനില്‍ പ്രതിഷേധം അറിയിച്ചതായും ഇസ്ലാമാബാദിലെ ഇറാന് മിഷന്റെ തലവനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചതായും പറഞ്ഞു. അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഇറാനായിരിക്കുമെന്നും പാകിസ്ഥാന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: