തൃശൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് വരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വധൂവരന്മാർക്ക് വരണമാല്യം എടുത്ത് നൽകിയത്.
ഇന്ന് രാവിലെ 8.45-നായിരുന്നു വിവാഹം. വിവാഹത്തിൽ വൻതാരനിരയാണ് സന്നിഹിതരായത്. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി എന്നിങ്ങനെ വൻ താരനിരയാണ് ക്ഷേത്രത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: