തിരുവനന്തപുരം: അയോധ്യയിലെ ക്ഷേത്രനിര്മ്മാണത്തിനുവേണ്ടി നടക്കുന്നത് അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച വലിയൊരു യുദ്ധമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ മുന്‍ റീജ്യണല്‍ ഡയറക്ടര്‍ കെ.കെ.മുഹമ്മദ്. ആ യുദ്ധം ഭാരതം ഇപ്പോള്‍ വിജയിക്കുകയാണെന്ന് ‘നേതി നേതി -ലറ്റ്സ് ടാല്‍ക്’ സംഘടിപ്പിച്ച സെമിനാറില്‍ അദ്ദേഹം പറഞ്ഞു
അയോധ്യയില്‍ തര്‍ക്കത്തിലിരുന്ന കെട്ടിടത്തില്‍ ചെന്നപ്പോള്‍ അത് ക്ഷേത്രമാണെന്ന കാര്യം വ്യക്തമായിരുന്നുവെന്ന് അയോധ്യയില്‍ ഖനനം നടത്തിയ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് പറഞ്ഞു. ക്ഷേത്രത്തിന്റെ തൂണുകളായിരുന്നു അവിടെ നിലനിന്നിരുന്നത്. തൂണുകളില്‍ പൂര്‍ണകുംഭം കൊത്തിവച്ചിരുന്നു. പഴയ വിഗ്രഹങ്ങളും പ്രാചീനമായ ലിഖിതങ്ങളും ഖനത്തില്‍ ലഭിക്കുകയുണ്ടായി. ഇതെല്ലാം മറച്ചുവച്ച് ഇര്ഫാന് ഹബീബിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ആര്‍ക്കിയോളജിസ്റ്റുകള്‍ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം നിലനിന്നിരുന്നതിന് തെളിവില്ലെന്ന് പ്രസ്താവന ഇറക്കി. പക്ഷേ സുപ്രീംകോടതിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കണ്ടെത്തിയ തെളിവുകള്‍ നല്കിയപ്പോള് അതിന് അംഗീകാരം ലഭിക്കുകയാണുണ്ടായത്. അയോധ്യ സംഭവത്തില്‍ ഇത്ര ഭംഗിയായൊരു വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോടതിവിധിയിലൂടെ മുസ്ലീംങ്ങള്‍ക്ക് പള്ളിനിര്‍മ്മാണത്തിന് അഞ്ചേക്കര്‍ ഭൂമി് ലഭിച്ചത് വലിയ നേട്ടമാണ്. വിഷയം ഇത്രഭംഗിയായി പരിഹരിക്കാന്‍ കഴിഞ്ഞതില്‍ ആര്‍ക്കിയോളജി സര്‍വെ ഓഫ് ഇന്ത്യക്കും സുപ്രീംകോടതിക്കും നന്ദി പറയുന്നു.അദ്ദേഹം പറഞ്ഞു.
ഒരു ആര്‍ക്കിയോളജിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഭക്തിയോ പ്രസ്ഥാനമോ രാഷ്ട്രീയപാര്‍ട്ടിയുടെ താല്പര്യമോ അല്ല, മുന്നിലുള്ള തെളിവുകളാണ് അടിസ്ഥാനമാക്കേണ്ടത്. അയോധ്യയിലെ ഗവേഷണവുമായി ബന്ധപ്പെട്ട് പോയപ്പോഴെല്ലാം ഇക്കാര്യത്തില്‍ ഹിന്ദു അനുഭവിക്കുന്ന വേദന മനസിലാക്കാന്‍ കഴിഞ്ഞിരുന്നുവെന്നും എല്ലാപേരെയും ഒരുമിപ്പിച്ചുകൊണ്ട് സുന്ദരഭാരതം പടുത്തുയര്ത്താന്കഴിയണമെന്നും കെ.കെ.മുഹമ്മദ് പറഞ്ഞു.
ഒരുകാലത്ത് നഷ്ടപ്പെട്ടുപോയ അഭിമാനം വീണ്ടെടുക്കുന്ന ദിനമാണ് പ്രണപ്രതിഷ്ഠാദിനമെന്ന് ചരിത്രകാരന് ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍ പറഞ്ഞു. ഓരോക്ഷേത്രഭൂമിയും കൈയേറുന്ന രീതി ഇന്നും കേരളത്തില്‍ തുടരുന്നു. കെ.കേളപ്പനില്ലായിരുന്നെങ്കില് റോഡുവികസനത്തിന്റെ പേരില്‍ തളിക്ഷേത്രം നഷ്ടപ്പെടുമായിരുന്നു. കുട്ടിക്കാലത്ത് കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തില്‍ പോകുമ്പോള്‍ കൊടുങ്ങല്ലൂര്‍ ജൂമാ മസ്ജിദ് കാണുമായിരുന്നു. ഓലക്കുടില്‍ ആയായിരുന്നു. ഏതോ സ്വകാര്യവ്യക്തിയുടേതെന്നാണ് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ഇന്ന് അത് മക്കയിലെ പള്ളിപോലെ വലുതാക്കിയിരിക്കുന്നു. പ്രവാചകന്റെ കാലംമുതലുള്ളതെന്ന് വ്യാജചരിത്രം ചമക്കുന്നു. പുതിയ ചരിത്രഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എന്‍സിആര്‍ടിയുടെ പാഠപുസ്തകങ്ങളിലുള്‍പ്പെടെ ഇവ വേണ്ടത്ര ഉള്ക്കൊള്ളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമക്ഷേത്ര പുനര്‍നിര്‍മാണത്തിനുവേണ്ടി വൈരാഗി സംന്യാസിമാരുടെ യുദ്ധമുള്‍പ്പെടെ 76 ശ്രമങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹും ജന്മഭൂമി എംഡിയുമായ എം.രാധാകൃഷ്ണന് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുസഌംങ്ങളെല്ലാം എതിരാണെന്ന പ്രചരണം തെറ്റാണ്. ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് മുസഌംങ്ങള് അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനൂകൂല നിലപാട് സ്വീകരിച്ചിരുന്നു. ഹിന്ദു-മുസ്ലീം ഒത്തുതീര്‍പ്പിനെ ബ്രിട്ടീഷുകാരാണ് തകര്‍ത്തത്.
1983 ല്‍ പ്രധാനമന്ത്രിയുടെ ചുതല വഹിച്ചിരുന്ന ഗുല്‍സാരിലാല്‍ നന്ദ അയോധ്യയും മധുരയും കാശിയും ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് പറഞ്ഞിരുന്നു. ചന്ദ്രശേഖര്‍ പ്രധാനമന്ത്രി ആയിരുന്നപ്പോഴും പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇര്ഫാന് ഹബീബിനെപ്പോലുള്ളവര് എതിര്പ്പുവളര്ത്തിയതിനാല് ഫലം കണ്ടില്ല. 1984 ല്‍ ശ്രീരാമക്ഷേത്ര മുക്തിയജ്ഞ സമിതി രൂപീകരിച്ചുകൊണ്ട് നടത്തിയ പരിശ്രമമാണ് ഇപ്പോള്‍ വിജയം വരിച്ചിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.
നേതി നേതി പ്രസിഡന്റ് എസ് ഗോപിനാഥ് ഐപിഎസ് അധ്യക്ഷത വഹിച്ചു. മുന്‍ സെമിനാറുകളിലെ പ്രസംഗങ്ങളുടെ സമാഹാരം ജസ്റ്റിസ് എം ആര് ഹരിഹരന് നായര്‍ക്ക് പ്രതി നല്കി ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍ പ്രകാശനം ചെയ്തു. വെങ്കിട് ശര്‍മ്മ, എസ്. സുരേഷ് കുമാര്‍, പി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: