അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 13ന് അബുദാബിയില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിക്ക് രജിസ്‌ട്രേഷന്‍ ചെയ്യുന്ന വിദേശഇന്ത്യക്കാരുടെ എണ്ണത്തില്‍ കുതിപ്പെന്ന് സംഘാടകര്‍.
‘അഹ്ലന്‍ മോദി’ അഥവാ ഹലോ മോദി എന്ന് പേരിട്ട പരിപാടി ഫെബ്രുവരി 13ന് അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്.
ഇതുവരെ 20,000ലേറെ ആളുകളാണ് വെബ് സൈറ്റ് വഴി പരിപാടിയിലേക്ക് രജിസ്റ്റര്‍ ചെയ്തതെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി മോദിക്കുള്ള പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ സ്വീകരണമാണ് പരിപാടിയെന്നും അംഗം പറഞ്ഞു.
കഴിഞ്ഞയാഴ്ച ദുബൈയിലെ ഇന്ത്യാ ക്ലബ്ബില്‍ നടന്ന പരിപാടിക്കിടെയാണ് ഈ മെഗാ ഇവന്റിന്റെ പ്രാരംഭ പ്രഖ്യാപനം ഉണ്ടായത്. ‘വിവിധ പ്രദേശങ്ങളെയും കമ്മ്യൂണിറ്റികളെയും പ്രതിനിധീകരിച്ച് 350ലധികം ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ ദുബൈയിലെ ഇന്ത്യാ ക്ലബില്‍ ഇതിനായി ഒത്തുകൂടി- സംഘാടക സമിതി അംഗം വ്യക്തമാക്കി. സ്‌റ്റേഡിയം നിറയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി വിവിധ സന്നദ്ധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
മോദിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിത്. അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം ഇന്ത്യന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് മെഗാ ഇവന്റ് നടക്കുന്നത്. ഏറെ കാത്തിരുന്ന ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് നടക്കും. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: