Categories: Fact Check

FACT CHECK: 500 രൂപയുടെ നോട്ടില്‍ രാമക്ഷേത്രം, മഹാത്മ ഗാന്ധിക്കു പകരം ശ്രീരാമന്‍; വൈറല്‍ ചിത്രത്തിനു പിന്നിലെ സത്യം ഇതാണ്

പുതിയ രാമക്ഷേത്രം പ്രമേയമാക്കിയ 500 രൂപ നോട്ടുകൾ പുറത്തിറക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്കോ

Published by

ശ്രീരാമന്റെയും അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും ചിത്രങ്ങളുള്ള 500 രൂപാ നോട്ടുകള്‍ പുറത്തിറങ്ങുന്നുവെന്ന് പ്രചാരണം സമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ആര്‍ബിഐ പുറത്തിയക്കിയെന്ന തരത്തിലാണ് ചിലര്‍ നോട്ടിന്റെ ചിത്രങ്ങള്‍ പങ്കുവയ്‌ക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരെ പങ്കെടുക്കുന്ന പരിപാടിയാണ് 2024 ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങ്. 500 രൂപയുടെ നോട്ടില്‍ ചെങ്കോട്ടക്കു പകരം രാമക്ഷേത്രവും, മഹാത്മ ഗാന്ധിക്കു പകരം ശ്രീരാമന്റെ ചിത്രവും ഉള്‍ക്കൊള്ളുന്ന രൂപയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ 500 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്കോ (ആര്‍ബിഐ) ഇന്ത്യന്‍ സര്‍ക്കാരോ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഈ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി 500 രൂപ നോട്ടുകളുടെ വൈറലായ ഫോട്ടോകള്‍ ശ്രീരാമന്റെയും രാമമന്ദിറിന്റെയും ചിത്രങ്ങള്‍ ഉപയോഗിച്ച് മോര്‍ഫ് ചെയ്തതായി കണ്ടെത്തി. ആര്‍ബിഐയുടെ വെബ്‌സൈറ്റ് പരിശോധിക്കുമ്പോള്‍, ‘നിങ്ങളുടെ നോട്ടുകള്‍ അറിയുക’ എന്ന വിഭാഗത്തിന് കീഴിലുള്ള, 500 രൂപ നോട്ടിലെ സ്‌പെസിഫിക്കേഷനുകള്‍ മഹാത്മാഗാന്ധിയുടെ മുഖവും നോട്ടിന്റെ പിന്‍വശത്തുള്ള ചെങ്കോട്ടയും ആണ് എന്നും കാണാന്‍ സാധിക്കും. സര്‍ക്കാരും ആര്‍ബിഐയും വാര്‍ത്തകള്‍ തള്ളി. അതിനാല്‍ തന്നെ ഇത് വ്യാജവാര്‍ത്തയാണ് എന്ന് വ്യക്തമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts