ആലപ്പുഴ : യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ചിനിടയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്ത് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ആലപ്പുഴ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് മേഘയ്ക്ക് പരിക്കേല്‍ക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ മേഘ ഉള്‍പ്പടെ നിരവധി വനിതാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാര്‍ച്ചിനിടെ പുരുഷ പോലീസുകാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്നും ആരോപണമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മേഘയെ തിങ്കളാഴ്ച രാത്രിയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്.
പോലീസ് ലാത്തിച്ചാര്‍ജില്‍ സംസ്ഥാന വൈസ് പ്രസിഡന്റ അരിത ബാബു അടക്കമുള്ള വനിത പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രി ജംഗ്ഷന് ഉപരോധിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പോലീസ് വളഞ്ഞിട്ട് തല്ലി. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ പോലീസ് സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും പൊലീസ് ലാത്തികൊണ്ടടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണ്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: