അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ രാംലല്ലയെ പ്രതിഷ്ഠിക്കുമ്പോള്‍ അകമ്പടിയായി പെരുമ്പറ മുഴങ്ങും… ഒരു കിലോമീറ്റര്‍ വരെ ആ മൂഹൂര്‍ത്തത്തെ വിളിച്ചറിയിക്കുന്നതാകും ആ മുഴക്കം.
ഇതിനായി 500 കിലോഗ്രാം ഭാരമുള്ള ഭീമന്‍ പെരുമ്പറ അയോദ്ധ്യയിലെത്തിക്കഴിഞ്ഞു. ഗുജറാത്തില്‍ നിന്ന് പ്രത്യേക രഥത്തിലാണ് നഗാഡ (ഡ്രം) അയോദ്ധ്യയിലെത്തിച്ചത്. ഗുജറാത്തിലെ ദബ്ഗര്‍ സമുദായത്തിലുള്ളവരാണ് ഈ പെരുമ്പറ നിര്‍മിച്ചത്. പ്രതിഷ്ഠാ ദിനത്തിലേക്കായി ഇത് ക്ഷേത്ര പരിസരത്ത് സ്ഥാപിക്കുമെന്നും രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
സൂര്യപ്രകാശത്തെയും മഴയെയും ചെറുത്തുനില്‍ക്കാന്‍ കഴിവുള്ളതാണ് ഈ നഗാഡ. ഇതില്‍ സ്വര്‍ണവും വെള്ളിയും പൂശിയിട്ടുണ്ട്. ഇരുമ്പ്, ചെമ്പ് പ്ലേറ്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഡ്രമ്മിന്റെ ശബ്ദം ഒരു കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാന്‍ സാധിക്കും. പ്രാണപ്രതിഷ്ഠാ ചാടങ്ങിന്റെ ഭാഗമായി നഗാഡ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഗുജറാത്ത് വിശ്വഹിന്ദു പരിഷത്ത് ക്ഷേത്ര ട്രസ്റ്റിന് കത്തയച്ചതിന് പിന്നാലെയാണ് ഇത് അയോദ്ധ്യയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: