വയനാട്: മൂടക്കൊല്ലിയിൽ കടുവ പന്നിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം ശ്രീനേഷ്, ശ്രീജിത്ത് എന്നിവരുടെ ഫാമിലെത്തിയ കടുവയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കടുവ ഫാമിൽ നിന്ന് പന്നിയുമായി പുറത്തേക്ക് ചാടുന്നതിൻഖെ ദൃശ്യം ഇന്നലെയാണ് പുറത്ത് വന്നത്. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ സ്ഥാപിച്ച ക്യാമറയിലാണ് ചിത്രം പതിഞ്ഞത്.
വനം വകുപ്പ് വച്ച ക്യാമറ ട്രാപ്പിൽ ചിത്രം ലഭിച്ചിരുന്നു. വയനാട് വൈൽഡ് ലൈഫിലെ 39-ാം നമ്പർ കടുവയാണിതെന്ന് സ്ഥിരീകരിച്ചു. ജനുവരി ആറിന് ഇവിടെയെത്തിയ കടുവ 20 പന്നി കുഞ്ഞുങ്ങളെ കൊന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കടുവ അഞ്ച് പന്നികളെയാണ് പിടിച്ചത്.
പ്രദേശത്ത് വനം വകുപ്പ് ക്യാമറയും കൂടും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരികയാണ്. ഇതിനിടെയാണ് കടുവ എത്തിയത്. ആളെക്കൊല്ലി കടുവയെ പിടികൂടിയ പ്രദേശമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: