തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടികള്‍ ശക്തമാക്കി പോലീസ്. രാഹുലിനെ മൂന്ന് കേസുകളില്‍ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നും നാടകീയമായി അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. അതിനു പിന്നാലെയാണിപ്പോള്‍ മൂന്ന് കേസുകളില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസുകളില്‍ കൂടി റിമാന്‍ഡ് ചെയ്യുന്നതിനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സെക്രട്ടറിയേറ്റ് മാര്‍്ച്ച് കേസില്‍ രാഹുലിന്റെ ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കാനിരിക്കേയാണ് പോലീസിന്റെ ഈ നീക്കം.
രാഹുലിനെ ഇന്ന് ഹാജരാക്കാന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ കേസുകളില്‍ പോലീസ് ആവശ്യപ്രകാരം കഴിഞ്ഞ ദിവസം പ്രൊഡക്ഷന്‍ വാറന്റ് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. രാഹുലിനു മറ്റു കേസുകളില്‍ ജാമ്യം കിട്ടിയാലും കോടതിയില്‍ ഹാജരാകാന്‍ സമയം എടുത്തേക്കക്കും. അതുവരെ ജയിലല്‍ കിടക്കട്ടേയെന്നാണ് ഇന്നത പോലീസ് വൃത്തങ്ങള്‍ കീഴ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
അതേസമയം രാഹുലിനെതിരെ മ്യൂസിയം പൊലീസ് റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസുമുണ്ട്. ഇതു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്. ഇതില്‍ പൊലീസ് ഇതുവരെ പ്രൊഡക്ഷന്‍ വാറന്റ് ആവശ്യപ്പെട്ടിട്ടില്ല. ഇന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ അക്കാര്യം ആവശ്യപ്പെടാനാണ് തീരുമാനം. എല്ലാ കേസുകളിലും ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: