ഇടുക്കി: പുല്ലുമേട്ടിൽ ഇത്തവണ മകരജ്യോതി ദർശനത്തിനെത്തിയത് 6,500-ൽ അധികം ഭക്തർ. എന്നാൽ കനത്ത മൂടൽമഞ്ഞ് മകരജ്യോതി ദർശനത്തിന് ചെറിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചു. പാഞ്ചാലിമേട്ടിലും പരുന്തുംപാറയിലും മകരജ്യോതി ദർശനത്തിന് സൗകര്യം സജ്ജമാക്കിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് പുല്ലുമേട്ടിലെത്തിയത്. പുല്ലുമേട് മുതൽ കോഴിക്കാനം വരെ കാൽനട ആയി എത്തിയ ഭക്തർക്ക് വേണ്ടി 56 ബസ് സർവീസുകൾ കെഎസ്ആർടിസി നടത്തി. പോലീസ്, വനം വകുപ്പ്, റവന്യൂ, അഗ്നിരക്ഷാസേന, ജലസേചനം, കെഎസ്ഇബി, ആരോഗ്യ വകുപ്പ് എന്നീ തലങ്ങൾ ആവശ്യ ക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: