കൊച്ചി: രണ്ടു ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ കേരള സന്ദര്‍ശനമാണിത്. വൈകിട്ട് അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ആറിന് എറണാകുളം നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും.
മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗസ്റ്റ്ഹൗസ് വരെ 1.3 കിലോമീറ്ററാണ് നരേന്ദ്ര മോദി തുറന്ന വാഹനത്തില്‍ റോഡ്ഷോ നടത്തുക. അര ലക്ഷം പേര് റോഡ്ഷോയില്‍ പങ്കെടുക്കും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന അദ്ദേഹം 17നു രാവിലെ 6.30ന് ഗുരുവായൂര്‍ക്കു തിരിക്കും. തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി കൊച്ചിയിലേക്കു മടങ്ങും. വില്ലിങ്ടണ്‍ ഐലന്‍ഡില്‍ കൊച്ചിന് ഷിപ്യാര്ഡിന്റെ അന്താരാഷ്ട്ര കപ്പല്‍ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവ രാജ്യത്തിനു സമര്‍പ്പിക്കും. തുടര്‍ന്ന് 11ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ബിജെപി ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്യും.
റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റല്‍ റോഡ്, പാര്‍ക്ക് അവന്യു റോഡില്‍ ഗസ്റ്റ് ഹൗസ് വരെ നഗരം ദീപാലംകൃതമാക്കിയും കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ചും കഴിഞ്ഞു. വാദ്യമേളങ്ങളോടേയും നാടന്‍ കലാരൂപങ്ങളോടെയും നഗരം പ്രധാനമന്ത്രിയെ സ്വീകരിക്കും. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നു. പുഷ്പങ്ങള്‍ ഒരുക്കുന്ന ചുമതല വനിതാ പ്രവര്‍ത്തകര്‍ക്കാണ്.
റോഡ്ഷോ വിജയിപ്പിക്കുന്നതിനായി ഇതിനകം പഞ്ചായത്ത് തലത്തില്‍ 500 ലധികം വാഹനങ്ങള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. അതിനാവശ്യമായ പാര്‍ക്കിങ് സൗകര്യവും 1000 വാളണ്ടിയര്‍മാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രവര്‍ത്തിക്കും.ഇതിനുമുന്‍പ് കാണാത്ത രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്എന്ന് ജില്ലാ പ്രസിഡന്റ് അഡ്വ കെ എസ് ഷൈജു പറഞ്ഞു.
17 ന് നടക്കുന്ന ശക്തികേന്ദ്ര സമ്മേളനത്തിനായുള്ള എല്ലാ ഒരുക്കളും പൂര്‍ത്തിയായി. പ്രധാനമന്ത്രിയുടെ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, സംസ്ഥാന സംഘടനാ ജന. സെക്രട്ടറി കെ.സുഭാഷ്, ജന. സെക്രട്ടറിമാരായ
സി. കൃഷ്ണകുമാര്‍, പി.സുധീര്‍, ജില്ലാ പ്രഭാരി നാരായണന് നമ്പൂതിരി, സഹ പ്രഭാരി വെളിയാംകുളം പരമേശ്വരന് എന്നിവര്‍ അടങ്ങുന്ന നേതാക്കള്‍ നഗരത്തില്‍ ക്യാമ്പ് ചെ
യ്തു പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: