തൃശ്ശൂര്‍: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല 2022ലെ ഫെലോഷിപ്പുകളും അവാര്‍ഡുകളും എന്‍ഡോവ്മെന്റുകളും പ്രഖ്യാപിച്ചു. കഥകളി സംഗീതജ്ഞന് മാടമ്പി സുബ്രഹ്ണ്യന്‍ നമ്പൂതിരിക്കും കൂടിയാട്ടം കലാകാരന് ഇരിങ്ങാലക്കുട നടനകൈരളിയിലെ വേണുജിക്കും ഫെലോഷിപ്പ് സമ്മാനിക്കും.
50,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഫെലോഷിപ്പ്. ജൂറി ചെയര്മാന് ഡോ.ടി.എസ്. മാധവന്‍കുട്ടി വാര്‍ത്തസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപി
ച്ചത്. വൈസ് ചാന്‍സലര്‍ ഡോ.ബി. അനന്തകൃഷ്ണനും പങ്കെടുത്തു.
30,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്ന അവാര്‍ഡ് 15 പേര്‍ക്കാണ്. ആര്.എല്‍.വി. ദാമോദര പിഷാരടി (കഥകളി വേഷം), കലാമണ്ഡലം നാരായണന് നമ്പൂതിരി (കഥകളി സംഗീതം), കലാമണ്ഡലം ബാലസുന്ദരന്‍ (കഥകളി ചെണ്ട), കലാമണ്ഡലം ഗോപിക്കുട്ടന് നായര്‍ (കഥകളി മദ്ദളം), സി.പി. ബാലകൃഷ്ണന് (കഥകളി അണിയറ), കലാമണ്ഡലം നാരായണന് നമ്പ്യാര്‍ (മിഴാവ്), കലാമണ്ഡലം ഭാഗ്യേശ്വരി (മോഹിനിയാട്ടം), സുകുമാരന്‍ നായര്‍ കൊയിലാണ്ടി (തുള്ളല്‍), കെ.വി.ജഗദീശന് (കര്‍ണാടക സംഗീതം), എഷ്യാഡ് ശശി മാരാര്‍ (ഇലത്താളം), പള്ളിപ്പുറം ഉണ്ണികൃഷ്ണന് (കലാഗ്രന്ഥം), അനൂപ് വെള്ളാനി-ശ്രീജിത്ത് വെള്ളാനി (ഡോക്യുമെന്ററി), പള്ളം ചന്ദ്രന് (എം.കെ.കെ. നായര്‍ സമഗ്ര സംഭാവന പു
രസ്കാരം), കലാമണ്ഡലം വേണു മോഹന്‍ (യുവപ്രതിഭ), എം.കെ. അനിയന് (മുകുന്ദരാജ സ്മൃതി പുരസ്കാരം).
എന്‍ഡോവ്മെന്റുകള്‍: ഓയൂര്‍ രാമചന്ദ്രന് (കലാരത്നം എന്‍ഡോവ്മെന്റ്), കലാമണ്ഡലം പ്രഷീജ (വി.എസ്. ശര്‍മ), കലാണ്ഡലം പ്രശാന്തി (പൈങ്കുളം രാമചാക്യാര്‍), പ്രദീപ്
ആറാട്ടുപുഴ (വടക്കന്‍ കണ്ണന് നായര്‍ സ്മൃതി-ഓട്ടന്തുള്ളല്), കലാമണ്ഡലം എം.കെ. ജ്യോതി (കെ.എസ്.ദിവാകരന് സ്മാരക സൗഗന്ധിക പുരസ്കാരം-ഓട്ടന്തുള്ളല്), കലാമണ്ഡലം വിശ്വാസ് (ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്). ഇതിന് പുറമെ കലാമണ്ഡലം ശിവന് നമ്പൂതിരി (കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക അവാര്‍ഡ്), കെ.എസ്. അഞ്ജലി (പകരാവൂര്‍ ചിത്രന് നമ്പൂതിരിപ്പാട് ജന്മശതാബ്ധി സ്മാരക എന്‍ഡോവ്മെന്റ്) എന്നിവയും സമ്മാനിക്കും. ചിത്രന് നമ്പൂതിരിപ്പാട് എന്‍ഡോവ്മെന്റ് 37,500 രൂപയാണ്. വാര്‍ത്തസമ്മേളനത്തില്‍ സെക്രട്ടറി ഡോ. പി.രാജേഷ് കുമാര്‍, കലാമണ്ഡലം ഹുസ്നുബാനു, ഡോ. കെ.വി. വാസുദേവന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: