തിരുവനന്തപുരം: താനെഴുതിയ ഒരു മുദ്രാവാക്യക്കവിത’ കൃഷ്ണകുമാറിനെതിരെ മാത്രമല്ല, എനിക്കും എതിരെയാണെന്ന വിശദീകരണവുമായി ബാലചന്ദ്രന് ചുള്ളിക്കാട്. ചെറുപ്പകാലത്ത് കൃഷ്ണകുമാറിന്റെ മനോഭാവത്തോടെയാണ് ഞാനും അത്തരം രംഗങ്ങള്‍ കണ്ടിട്ടുള്ളത്. കുറ്റകരമായ ആ മനോഭാവത്തിന്റെ പേരില്‍ ഇന്നു ഞാന്‍ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നു. ചുള്ളിക്കാട് പറഞ്ഞു.
മുദ്രാവാക്യത്തോട് യോജിക്കുന്നില്ലെങ്കിലും ഈ വിശദികരണത്തോട് പൂര്‍ണ്ണമായും യോജിക്കുന്നതായി നടന് ഹരീഷ് പേരടി.
‘ചുള്ളിക്കാടന്മാര് മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി.’ എന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
പി്ന്നീടാണ് ചുള്ളിക്കാട് വിശദീകരണവുമായി വന്നത്.
ചുള്ളിക്കാടിന്റെ വിശദീകരണം
ഒരു മുദ്രാവാക്യക്കവിത’യില്‍ ഞാന്‍ കൃഷ്ണകുമാറിന്റെ പേര് എന്തുകൊണ്ടു പരാമര്‍ശിച്ചില്ല എന്ന് പലരും ചോദിച്ചു. ആ കവിത കൃഷ്ണകുമാറിനെതിരേ മാത്രമല്ല. എനിക്കെതിരേകൂടിയാണ്.
ചെറുപ്പകാലത്ത് കൃഷ്ണകുമാറിന്റെ മനോഭാവത്തോടെയാണ് ഞാനും അത്തരം രംഗങ്ങള്‍ കണ്ടിട്ടുള്ളത്.
പരമദരിദ്രരായ മനുഷ്യര്‍ എന്റെ കുട്ടിക്കാലത്തുണ്ടായിരുന്നു. അവര്‍ മണ്ണിലെ കുഴിയില്‍ ഇലവെച്ച് ഭക്ഷണം കഴിക്കുമ്പോള്‍ കുഞ്ഞാമന്‍സാര്‍ ആത്മകഥയില്‍ പറഞ്ഞതുപോലെ
നായ്ക്കള്‍ക്കൊപ്പമാണ് ഭൂവുടമകള്‍ അവരെ കണ്ടിരുന്നത്.
അധികമൊന്നുമില്ലെങ്കിലും കുറച്ചു കൃഷിയും ഭൂമിയും ഉണ്ടായിരുന്ന ഒരു വീട്ടില്‍ ജനിച്ച ഞാനും ആ മനോഭാവത്തില്‍ പങ്കുപറ്റിയിട്ടുണ്ടെന്ന് വലിയ കുറ്റബോധത്തോടെ പറയട്ടെ.
അത് സാമൂഹ്യമായ വലിയൊരു കുറ്റകൃത്യമായിരുന്നു എന്ന് അന്ന് അറിയില്ലായിരുന്നു.
കുറ്റകരമായ ആ മനോഭാവത്തിന്റെ പേരില്‍ ഇന്നു ഞാന്‍ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നു.
രാഷ്ട്രീയമായി ശരിയല്ലാത്തതും പഴയ കാലത്തിന്റെ അവശിഷ്ടവുമായ ഒരുപാടു പിഴകള്‍ ഇന്നും എന്റെ മനസ്സിലും വാക്കിലും എഴുത്തിലും ഉണ്ടാവും. അതിന്റെ പേരില്‍ ഞാന്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടാറുമുണ്ട്.
ആ വിമര്‍ശനങ്ങള്‍ ഞാന്‍ ശിരസ്സുകുനിച്ച് സ്വീകരിച്ചുപോരുന്നു.
കഴിവുപോലെ സ്വയം തിരുത്താന്‍ ശ്രമിക്കുന്നു.
അത്തരം പിഴകളുടെ പേരില്‍ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നു.
അതിനാല്‍,
‘ ഒരു മുദ്രാവാക്യക്കവിത’ കൃഷ്ണകുമാറിനെതിരെ മാത്രമല്ല, എനിക്കും എതിരെയാണെന്ന്
ബാലചന്ദ്രന് ചുള്ളിക്കാട്മറുപടിയായി ഹരീഷ് പേരടി എഴുതുന്നു
‘പല പുസ്തകത്തിലും നിന്നെകുറിച്ചുളള പരാമാര്ത്ഥമേ ഞാന്‍ തിരഞ്ഞു…ഒരു പുസത്കത്തിലും നിന്റെയി ഗൂഡമാം ചിരിയുടെ പൊരുള്മാത്രമില്ല’..എന്നെഴുതിയ ബാലേട്ടന്റെ മുദ്രാവാക്യത്തോട് യോജിക്കുന്നില്ലെങ്കിലും ഈ വിശദികരണത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു…സ്വയം വിമര്‍ശനത്തോളം വലുത് വേറൊന്നുമില്ല…ബാലേട്ടാ സ്നേഹ സലാം..???
..
പ്രതികരിക്കാൻ ഇവിടെ എഴുതുക: