ഭുവനേശ്വര്‍ : കലിംഗ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂര്‍ എഫ് സിയോട് തോറ്റു. 3-2 എന്ന സ്കോറിനാണ് ജംഷദ്പൂരിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ദിമിയാണ് രണ്ട് ഗോളും നേടിയത്.
29ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. എന്നാല്‍ 33ാം മിനുട്ടില്‍ ചിമ ചുക്വുവിലൂടെ ജംഷദ്പൂര്‍ സമനില നേടി.
രണ്ടാം പകുതിയില്‍ 57ാം മിനുട്ടില്‍ ചിമ വീണ്ടും ഗോള്‍ നേടി. 62ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സിന് വീണ്ടും പെനാള്‍ട്ടി ലഭിച്ചത് ദിമി ലക്ഷ്യത്തില്‍ എത്തിച്ചു. ഇതോടെ സ്കോര്‍ 2-2 എന്ന നിലയിലായി.
69ാം മിനുട്ടില്‍ ജാംഷദ്പൂരിന് ലഭിച്ച പെനാള്‍ട്ടി മന്‍സോറോ ലക്ഷ്യത്തില്‍ എത്തിച്ചു. സ്കോര്‍ 3-2. ഇഞ്ച്വറി ടൈമില്‍ ലെസ്കോവിചിനെ ഫൗള്‍ ചെയ്തതിന് ചിമ ചുവപ്പ് കണ്ടു. ഇനി അവസാന ഗ്രൂപ്പ് മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ ആണ് ബ്ലാസ്റ്റേഴ്സ് നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: