കണ്ണൂർ: മുഴപ്പിലങ്ങാട് ദേശീയപാതയിൽ കോഴിമുട്ട കയറ്റിവന്ന ലോറി മറിഞ്ഞു. അപകടത്തിൽ മുട്ട റോഡിൽ പൊട്ടിച്ചിതറി. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മുഴപ്പിലങ്ങാട് റെയിൽവേ മേൽപ്പാലത്തിലാണ് ലോറി മറിഞ്ഞത്. തമിഴ്‌നാട് നാമക്കലിൽ നിന്ന് കാഞ്ഞങ്ങോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
എതിരെ വന്ന മത്സ്യ ലോറിയെ വെട്ടിക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ലോറിയിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒന്നര ലക്ഷത്തോളം മുട്ടയാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. റാക്കുകളിലായി അടുക്കി വച്ചിരുന്ന മുട്ട റോഡിലേക്ക് വീണ് പൊട്ടിച്ചിതറുകയായിരുന്നു.
മുട്ട മേൽപ്പാലത്തിൽ നിന്ന് താഴെ ഭാഗത്തേക്കും ഒഴുകി. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ലോറി ഇവിടെ നിന്നും മാറ്റിയത്. തലശ്ശേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റാണ് റോഡ് കഴുകി വൃത്തിയാക്കിയത്. സ്‌കൂട്ടറുകളും ബൈക്കുകളും ഉൾപ്പെടെ 10-ഓളം വാഹനങ്ങൾ തെന്നിമറിഞ്ഞു. അപകടത്തിൽ ചിലർക്ക് നിസാര പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: