ന്യൂദല്‍ഹി: പ്രധാനമന്ത്രി ജന്‍ മന് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഒരുലക്ഷം വനവാസികള്‍ക്ക് ആദ്യഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൈമാറും. ഉച്ചയ്ക്ക് പന്ത്രണ്ടിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തുക കൈമാറുന്നത്. പിഎം ജന്‍ മന് ഗുണഭോക്താക്കളുമായി മോദി സംവദിക്കും.
ഏറ്റവും അവസാനത്തെ വ്യക്തിയേയും ശാക്തീകരിക്കുകയെന്ന അന്ത്യോദയയുടെ ദര്‍ശനത്തോടെയുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ക്ഷേമത്തിനായി കഴിഞ്ഞ നവംബര്‍ 15ന് ജന്‍ജാതിയ ഗൗരവ് ദിവസിലാണ് പിഎം ജന്‍ മന്നിന് തുടക്കമിട്ടത്.
ബജറ്റില്‍ 24,000 കോടി രൂപയാണ് പിഎം-ജന്‍ മന് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഒന്‍പതു മന്ത്രാലയങ്ങളിലൂടെ 11 ഇടപെടലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുരക്ഷിതമായ പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളം, പൊതുശുചിത്വ നടപടികള്‍, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, വൈദ്യുതി, റോഡ്, ടെലികോം ബന്ധിപ്പിക്കല്‍ എന്നീ അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: