ന്യൂദല്‍ഹി: രാമന്‍ എന്നത് എല്ലാവരുടെയും പൊതുവായ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അയോദ്ധ്യയില്‍ നിന്ന് ഐക്യത്തിന്റെയും സമുദായ സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം ലോകത്തിന് മുഴുവന്‍ കൈമാറുമെന്നും അയോദ്ധ്യാ മസ്ജിദ് ട്രസ്റ്റ് സെക്രട്ടറി ആത്തര്‍ ഹുസൈന്‍ പറഞ്ഞു.
ജന്മഭൂമി ക്ഷേത്രത്തിലെ രാംലാല പ്രതിഷ്ഠാ ചടങ്ങുകളില്‍ യാതൊരു തരത്തിലുള്ള വിഷമങ്ങളും ഇല്ലെന്നും സുപ്രീംകോടതി വിധി മുസ്ലിം സമൂഹം സ്വീകരിച്ചു കഴിഞ്ഞതാണെന്നും ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി.
നമ്മുടെ ജനാധിപത്യത്തിന്റെ നെടുംതൂണ്‍ എന്നത് ഭരണഘടനയാണ്. അയോദ്ധ്യയിലെ വിധി വരുന്നതിന് മുമ്പ് തന്നെ സുപ്രീംകോടതി വിധി എന്തുതന്നെയായാലും സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അയോദ്ധ്യയില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കെതിരെ എന്തെങ്കിലും ചോദ്യം ഉന്നയിക്കാന്‍ ഒരു ഭാരത പൗരനും സാധിക്കില്ല, ആത്തര്‍ ഹുസൈന്‍ പറഞ്ഞു.
സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അവധിലെയും ലഖ്നൗവിലെയും ഹിന്ദുക്കളും മുസ്ലിംകളും തോളോട് തോള്‍ ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണെന്നും ട്രസ്റ്റ് സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: