ന്യൂദല്‍ഹി: മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മാര്‍ച്ച് 15 ന് മുമ്പ് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ആവശ്യം.
നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ചൈനാ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യയോട് സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നതടക്കം വാഗ്ദാനങ്ങള്‍ നല്‍കിയാണ് മുഹമ്മദ് മുയിസു തെരഞ്ഞെടുപ്പ് നേരിട്ടത്.
മാലദ്വീപിലെ മുന്‍ സര്‍ക്കാരിന്റെ ആവശ്യ പ്രകാരം എഴുപതില്‍ പരം ഇന്ത്യന്‍ സൈനികരും വിമാനങ്ങളും ഹെലികോപറ്ററുകളുമാണ് മാലദ്വീപില്‍ ഉളളത്. സമുദ്ര സുരക്ഷയ്‌ക്കും ദുരന്ത നിവാരണ സഹായത്തിനുമായിരുന്നു മാലദ്വീപിലെ ഇന്ത്യന്‍ സൈനിക സാന്നിധ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മാലദ്വീപ് മന്ത്രിയുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നേരത്തേ വലിയ വിവാദമായിരുന്നു. തുടര്‍ന്ന് മൂന്ന് മന്ത്രിമാരെ സസ്പന്‍ഡ് ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം ഇന്ത്യ-മാലദ്വീപ് ബന്ധം വഷളാക്കിയിരുന്നു. ലക്ഷദ്വീപിലെ മനോഹരമായ ബീച്ചുകളെ മാലിദ്വീപുമായി താരതമ്യം ചെയ്തതിന് പിന്നാലെയാണ് മാലിദ്വീപ് മന്ത്രിമാര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: